ഭാഗ്യം കിട്ടാന്‍ പശുവിന്റെ ചവിട്ട് കിട്ടണം; പരിക്കിന് മരുന്ന് ചാണകവും ഗോമൂത്രവും; വിചിത്ര ആചാരം

ഭാഗ്യം ലഭിക്കാന്‍ പശുവിന്റെ ചവിട്ട് മേടിക്കുന്ന വിചിത്ര ആചാരവുമായി മധ്യപ്രദേശിലെ ബീഡാവാഡ് എന്ന ഗ്രാമം. ഗായ്- ഗൗരിയെന്നാണ് ആഘോഷത്തെ വിളിക്കുന്നത്. ഉജ്ജയ്യിനടുത്താണ് ബീഡാവാഡ് എന്ന ചെറുഗ്രാമം.

ഭാഗ്യം കിട്ടാന്‍ വേണ്ടി ഗ്രാമവാസികള്‍ പശുക്കളുടെ ചവിട്ടേല്‍ക്കാനായി നിലത്തുകിടക്കും. തുടര്‍ന്ന് പശുവിനെ ഇവരുടെ ഇടയിലേക്ക് അഴിച്ചു വിടും, ഇത്തരത്തില്‍ പശുക്കളുടെ ചവിട്ട് ഗ്രാമവാസികള്‍ ഏറ്റുവാങ്ങും. അപകട സാധ്യത കൂടുതലാണെങ്കില്‍ പോലും ഈ വിചിത്ര ആചാരത്തില്‍ നിന്നും ഇവര്‍ പിന്തിരിയാന്‍ തയ്യാറല്ല. ഇത്തരത്തില്‍ അപകടം ഉണ്ടായാല്‍ മുറിവുണക്കാന്‍ പശുവിന്റെ ചാണകവും ഗോമൂത്രവുമാണ് മരുന്നിനായി ഉപയോഗിക്കുക.

Also Read: മോഷ്ടിച്ചത് ഓഡിറ്റോറിയത്തിലെ 27 വിലപിടിപ്പുള്ള വാട്ടർ ടാപ്പുകൾ; മലപ്പുറത്ത് 21-കാരൻ പൊലീസ് പിടിയിൽ

പശുക്കള്‍ നിലത്ത് കിടക്കുന്നവരുടെ ദേഹത്ത് ചവിട്ടിയോടുമ്പോള്‍ അവര്‍ പ്രാര്‍ത്ഥനയിലായിരിക്കും. ഇത്തരത്തില്‍ പണ്ട് ഗ്രാമത്തിലുള്ള ഒരാള്‍ സന്താനലബ്ദിക്കായി പ്രാര്‍ത്ഥിക്കുകയും ഈ ആഘോഷത്തിന് ശേഷം കുഞ്ഞുണ്ടായി എന്നുമാണ് പറയപ്പെടുന്നത്. ആ വിശ്വാസത്തില്‍ ഇപ്പോഴും ഈ വിചിത്ര ആചാരം തുടരുകയാണ് ഗ്രാമവാസികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration