വാക്കുതർക്കം അതിരുകടന്നു; മധ്യപ്രദേശിൽ യുവതി ഭർത്താവിന്റെ ഒന്നാം ഭാര്യയെ 50 തവണ കുത്തിപ്പരിക്കേൽപ്പിച്ചു

MADHYA PRADESH

മധ്യപ്രദേശിൽ യുവതി ഭർത്താവിന്റെ ഒന്നാം ഭാര്യയെ 50 തവണ കുത്തിപ്പരിക്കേൽപ്പിച്ചു.രെവ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റാംബാബു വർമ്മ എന്നയാളുടെ ഭാര്യമാരായ മാൻസി (22), ജയ (26) എന്നിവർ തമ്മിലാണ് കഴിഞ്ഞ ദിവസം വാക്കുതർക്കം ഉണ്ടായത്. ദീപാവലി ദിവസം വൈകിട്ട് ആയിരുന്നു ഇത്. വാക്കുതർക്കം രൂക്ഷമായതോടെ മാൻസി ജയയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ALSO READ; ശുചി മുറിക്കുള്ളിൽ മൃതദേഹം, ദുർഗന്ധം വരാതിരിക്കാൻ ചന്ദനത്തിരി; ചെന്നൈയിൽ 16കാരിയുടെ മരണത്തിൽ ദമ്പതികൾ അറസ്റ്റിൽ

വീടിന്റെ തറയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ജയയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്ന  വീഡീയോയിൽ കാണാം. മാൻസി ജയയുടെ മുഖത്തും ശരീരത്തും മറ്റും ചവിട്ടുന്നതും വീഡിയോയിലുണ്ട്.സംഭവത്തെ തുടർന്ന് ജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരുന്ന ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.അതേസമയം മർദ്ദനത്തിൽ മാൻസിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിൽ ഗുരുതര വകുപ്പുകൾ അടക്കം ചുമത്തിയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

2019 ലാണ് റാംബാബു ജയയെ വിവാഹം കഴിക്കുന്നത്. എന്നാൽ ഇവരുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് 2021 ഇയാൾ മാൻസിയെ വിവാഹം ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News