വ്യോസനേയിലെ ഫൈറ്റര്‍ പൈലറ്റ് ഇനി മിസ് അമേരിക്ക; ചരിത്രം കുറിച്ച് 22കാരി

പ്രായം വെറും ഇരുപത്തിരണ്ട്. പേര് മാഡിസണ്‍ മാര്‍ഷ്. ജോലി യുഎസ് വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റ്. ഇന്ന് മാഡിസണ്‍ മാര്‍ഷ് രാജ്യത്തിന്റെ കാവലായ വ്യോമസേന അംഗം മാത്രമല്ല മിസ് അമേരിക്ക കൂടിയാണ്. യുഎസിലെ അമ്പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 51 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാഡിസണിന്റെ നേട്ടം.

ALSO READ: മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം; ദുരിതത്തിലായി വഴിയോര കച്ചവടക്കാര്‍

ഈ വര്‍ഷത്തെ മിസ് അമേരിക്ക മത്സരത്തിലെ വിജയിയായ മാഡിസണ്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥി കൂടിയാണ്. യുഎസ് വ്യോമസേനയിലെ സെക്കന്റ് ലഫ്റ്റനന്റാണ് മാഡിസണ്‍. 2023ലെ മിസ് കോളറാഡോ പട്ടവും നേടിയിട്ടുള്ള മാഡിസണ്‍ ദേശീയ ടൈറ്റില്‍ സ്വന്തമാക്കുന്ന സര്‍വീസിലിരിക്കുന്ന ആദ്യ വ്യോമസേന ഉദ്യോഗസ്ഥ കൂടിയാണ്. അതേസമയം ടെക്‌സാസില്‍ നിന്നുള്ള എല്ലി ബ്യൂറോക്‌സാണ് ഫസ്റ്റ് റണ്ണര്‍അപ്പ്. ഇന്ത്യാനയിലെ സിഡ്ണി ബ്രിഡ്ജസാണ് സെക്കന്റ് റണ്ണര്‍അപ്പ്. 2023ലെ മിസ് അമേരിക്ക വിജയ് ഗ്രേസ് സ്റ്റാംഗ് മാഡിസണിനെ കിരീടം അണിയിച്ചു.

ALSO READ: തീരമേഖലയെ സംരക്ഷിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി സജി ചെറിയാന്‍

മിസ് അമേരിക്ക എന്ന നിലയില്‍ മാഡിസണിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന ചോദ്യമാണ് ചോദ്യോത്തര വേളയില്‍ അവര്‍ നേരിട്ടത്. നിങ്ങള്‍ക്ക് എന്തും നേടാന്‍ കഴിയും ഒന്നും അതിന് പരിധി കല്‍പ്പിക്കുന്നില്ല, നിങ്ങളെ തടയുന്നത് നിങ്ങള്‍ മാത്രമായിരിക്കും. ഒരു സാധാരണ ഗ്രാമത്തില്‍ നിന്നുള്ള തനിക്ക് ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞെങ്കില്‍ ആര്‍ക്കും അത് സാധിക്കുമെന്നാണ് അവര്‍ സൗന്ദര്യമത്സരത്തിന് ശേഷം പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News