‘ആൺ-പെൺ ചട്ടക്കൂടിൽ ഒതുക്കരുത്’, തൊഴിൽ, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണം: മദ്രാസ് ഹൈക്കോടതി

തൊഴിൽ, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ആളുകളെ ആൺ-പെൺ എന്ന വിഭാഗങ്ങൾക്ക് കീഴിൽ ഒതുക്കി വെക്കരുതെന്നും, അവർക്ക് കൃത്യമായ ഐഡന്റിറ്റി നൽകണണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

ALSO READ: മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം: വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

ട്രാന്സ്ജെന്ഡറുകളെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിന് ഇപ്പോഴും വ്യക്തതയില്ലെന്നും, ആൺ-പെൺ വിഭാഗത്തിൽ ഏതിലാണ് ഇത്തരം ആളുകളെ ചേർക്കേണ്ടത് എന്നാണ് ഇപ്പോഴും ചർച്ച ചെയ്യുന്നതെന്നും ജസ്റ്റിസ് ഭവാനി നിരീക്ഷിച്ചു.

ALSO READ: ‘കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം തെറ്റ്’, മരണപ്പെട്ടതും, ചികിത്സയിൽ കഴിയുന്നതും നമ്മളുടെ ആളുകൾ; സർക്കാർ കൂടെയുണ്ട്: മന്ത്രി വീണാ ജോർജ്

ട്രാന്‍സ്‌ജെന്‍ഡറിനെ ഒരു പ്രത്യേക വിഭാഗമായി പരിഗണിക്കാനും അവരുടെ കട്ട് ഓഫ് മാര്‍ക്കിന് പ്രത്യേക മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കാനും എല്ലാ റിക്രൂട്ടിങ് ഏജന്‍സികളോടും സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയത് കൊണ്ട് അവസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍. അനുശ്രീ എന്ന ട്രാന്‍സ് വുമണ്‍ നല്‍കിയ പരാതിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News