ധനുഷ് ചിത്രം വേലയില്ലാ പട്ടധാരി സിനിമയ്ക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചിത്രത്തിലെ പുകവലി രംഗങ്ങളിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലെന്നായിരുന്നു കേസ്. കേസിനെതിരെ ധനുഷിന്റെ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ചിത്രത്തിന്റെ പോസ്റ്ററുകളിൽ പുകവലിക്കെതിരായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നില്ല വാദം കോടതി തള്ളുകയായിരുന്നു.
also read; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 337രൂപ കൊടുത്ത് വാങ്ങിയ ബിരിയാണിയുടെ അവസ്ഥ കണ്ടോ? അഷ്‌റഫ് താമരശ്ശേരി
2014ൽ റിലീസ് ചെയ്ത വേലയില്ലാ പട്ടധാരി എന്ന സിനിമയാണ് വിവാദമായത്. സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിൽ കോടതി കേസെടുക്കുകയായിരുന്നു. സൈദാപ്പെട്ട് കോടതിയിൽ നടപടികൾ പുരോഗമിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 2003ലെ പുകവലി നിരോധന നിയമപ്രകാരം പുകവലി വസ്തുക്കളുടെ പരസ്യത്തിനാണ് ഇങ്ങനെ എഴുതിക്കാണിക്കേണ്ടതുള്ളൂ. ഇത് പുകയില വസ്തുവല്ല, ഇതൊരു സിനിമയാണ്. സിനിമയുടെ പരസ്യത്തിൽ ഇങ്ങനെ എഴുതിക്കാണിക്കേണ്ടതില്ലെന്നായിരുന്നു വാദം.
also read; ഷാജൻ സ്കറിയയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here