‘സ്വന്തം മകളെ വിവാഹം ചെയ്തയച്ച സദ്ഗുരു, മറ്റ് സ്ത്രീകളെ സന്യാസ ജീവിതത്തിന് പ്രോത്സാഹിപ്പിക്കുന്നതെന്തിന്?’: ചോദ്യവുമായി മദ്രാസ് ഹൈക്കോടതി

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ് സ്വന്തം മകളെ വിവാഹം ചെയ്തയയ്ക്കുകയും മറ്റ് യുവതികളെ തല മുണ്ഡനം ചെയ്ത് സന്യാസ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ആരാഞ്ഞ് മദ്രാസ് ഹൈക്കോടതി.

ALSO READ: ‘വ്യാജ ഡോക്ടര്‍മാരെ തിരിച്ചറിയുവാന്‍ രോഗിയെ സ്‌കാന്‍ ചെയ്യുന്നതിന് മുമ്പ് ഡോക്ടറെ ആദ്യം സ്‌കാന്‍ ചെയ്യട്ടെ’: ഡോ. സുല്‍ഫി നൂഹു

ജസ്റ്റിസ് എസ് എം സുബ്രഹ്‌മണ്യം, വി ശിവാജ്ഞാനം എന്നിവടങ്ങിയ ബെഞ്ചാണ് ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സ്ഥാപകനെതിരെ ചോദ്യം ഉന്നയിച്ചത്. റിട്ട. പ്രൊഫസറായ എസ് കാമരാജ് തന്റെ ഉന്നത വിദ്യാഭ്യാസമുള്ള രണ്ടു പെണ്‍കുട്ടികളെ ബ്രയിന്‍വാഷ് ചെയ്ത് ഇഷാ യോഗാ സെന്ററില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് ഉയര്‍ത്തിയ ആരോപണത്തെ തുടര്‍ന്നാണ് കോടതി ഇടപെടല്‍.

കോയമ്പത്തൂര്‍ തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരുന്നു കാമരാജ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. 42ഉം 39ഉം വയസുള്ള ഇദ്ദേഹത്തിന്റെ മക്കള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരായി തങ്ങളുടെ ഇഷ്ടപ്രകാരമാണ് ഇഷാ ഫൗണ്ടേഷനില്‍ തുടരുന്നതെന്ന് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. പത്തുവര്‍ഷം പഴക്കമുള്ള കേസില്‍ മുമ്പും ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.

എന്നാല്‍ പെണ്‍മക്കള്‍ തങ്ങളെ ഉപേക്ഷിച്ചതിന് ശേഷം തങ്ങളുടെ ജീവിതം നരക തുല്യമാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അതേസമയം സ്വന്തം ഇഷ്ടപ്രകാരമാണ് യുവതികള്‍ ഇഷാ ഫൗണ്ടേഷനൊപ്പം നില്‍ക്കുന്നതെന്നാണ് അവരുടെ വാദം.

ALSO READ: ‘മുഖ്യമന്ത്രി ഒരു പ്രദേശത്തെയും മോശമായി ചിത്രീകരിച്ചിട്ടില്ല; നടക്കുന്നത് പൊളിറ്റിക്കൽ അർജണ്ടയുടെ ഭാഗമായുള്ള വിവാദം’:മന്ത്രി പി എ മുഹമ്മദ് റിയാസ്

സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും വ്യക്തിപരമായ കാര്യമായതിനാല്‍ വിവാഹമോ സന്യാസമോ ഞങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും സന്യാസിമാരല്ലാത്ത ആയിരങ്ങള്‍ ഇഷ യോഗാ കേന്ദ്രത്തിലുണ്ടെന്നും അതില്‍ കുറച്ചുപേര്‍ ബ്രഹ്‌മചര്യവും സന്യാസവും സ്വയം സ്വീകരിക്കുതയാണെന്നും ഇഷാ ഫൗണ്ടേഷന്‍ പറയുന്നു.

അതേസമയം ഇഷാ ഫൗണ്ടഷന് എതിരായ എല്ലാ കേസുകളും ഉള്‍പ്പെടുത്തി ഒരു പട്ടിക തയ്യാറാക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരെ ഒരു പെന്റിംഗ് കേസാണ് ഉള്ളതെന്നും മറ്റൊന്ന് കോടതി സ്റ്റേ ചെയ്തുവെന്നും ഇഷ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News