തെലുങ്ക് ഭാഷ സംസാരിക്കുന്നവരെ അപമാനിച്ചെന്ന കേസിൽ നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. നവംബര്‍ മൂന്നിന് ചെന്നൈയില്‍ ഹിന്ദു മക്കൾ കക്ഷി നടത്തിയ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നടിയുടെ വിവാദ പരാമർശം.
തെലുങ്കു ഭാഷ സംസാരിക്കുന്ന ഇവിടെയുള്ള ആളുകൾ തങ്ങൾ തമിഴരാണെന്നാണ് അവകാശപ്പെടുന്നതെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ വന്ന ബ്രാഹ്മണരെ തമിഴരായി അംഗീകരിക്കുന്നില്ലെന്നുമാണ് കസ്തൂരി പറഞ്ഞിരുന്നത്.
പരാമർശത്തിനെതിരെ ഓൾ ഇന്ത്യ തെലുഗു ഫെഡറേഷൻ നേതാവ് സി.എം.കെ റെഡ്ഡി, സെക്രട്ടറി ആർ. നന്ദഗോപാൽ എന്നിവരുടെ പരാതിയിൽ ഗ്രേറ്റർ ചെന്നൈ പൊലീസ് കേസെടുക്കുകയായിരുന്നു. മതത്തിൻ്റെയും ജാതിയുടെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ നടി ഒളിവിൽ പോയി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here