‘കുറവർ വിഭാഗത്തെ മോശമായി ചിത്രീകരിച്ചു’, ജയ് ഭീം സിനിമക്കെതിരെ സമർപ്പിച്ച ഹർജിയിൽ സൂര്യയോട് വിശദീകരണം തേടി ഹൈക്കോടതി

ജയ് ഭീം സിനിമക്കെതിരെ സമർപ്പിച്ച ഹർജിയിൽ സൂര്യയോടും സംവിധായകൻ ടി.ജെ. ജ്ഞാനവേലിനോടും വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി. ചിത്രത്തിൽ കുറവർ വിഭാഗത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് കുറവൻ ജനക്ഷേമ അസോസിയേഷൻ പ്രസിഡന്റ് കെ. മുരുകേശനാണ് ഹർജി സമർപ്പിച്ചത്.

ALSO READ: ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാനടൻ, അദ്ദേഹം എത്രത്തോളം സുന്ദരനാണെന്ന് എനിക്കറിയില്ല, സൗന്ദര്യമല്ല നമ്മൾ മലയാളികൾ നോക്കുന്നത്: വിനയ് ഫോർട്ട്

പ്രശ്നം ഉന്നയിച്ച് മുരുകേശൻ ക്രൈംബ്രാഞ്ച് പോലീസിൽ മുൻപ് പരാതി നൽകിയിരുന്നെങ്കിലും കേസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കുകയായിരുന്നു. തുടർന്നാണ് മുരുകേശൻ ഹൈക്കോടതിയെ സമീപിച്ചത്.

ALSO READ: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടും

കുറവർ വിഭാഗം നേരിട്ട പ്രശ്നം ഇരുളർ വിഭാഗത്തിന്റെ പ്രശ്നമായിട്ടാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹർജിയിൽ മുരുകേശൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജി പരിഗണിച്ച ജസ്റ്റിസ് ആർ ഹേമലയാണ് സിനിമയിലെ നായകനായ സൂര്യയിൽനിന്നും സംവിധായകനിൽനിന്നും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News