വീരപ്പന്‍ വേട്ടയ്ക്കിടെ ഗോത്രവിഭാഗത്തിലെ 18 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത 215 ഉദ്യോഗസ്ഥരും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി നല്‍കിയ സിപിഐഎം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലായിരുന്നു 2011 ല്‍ പ്രതികള്‍ക്ക് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
1992 ല്‍ വീരപ്പന്‍ വേട്ടയ്ക്കായി വാചാതി ഗ്രാമത്തിലെത്തിയ ദൗത്യസംഘാംഗങ്ങളായ പൊലീസ്, റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ 18 ഗോത്രസ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു കേസ്. വീരപ്പനെ സഹായിക്കുന്നു എന്നാരോപിച്ച് വചാതി ഗ്രാമം വളഞ്ഞ സംഘം ട്രക്കില്‍ ഫോറെസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തിച്ച് സ്ത്രീകളെ പീഡിപ്പിക്കുകയായിരുന്നു.
നൂറില്‍ അധികം പേരെ തല്ലിച്ചതയ്ക്കുകയും കുടിലുകള്‍ തല്ലിതകര്‍ക്കുകയും സാധനങ്ങള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. 269 പേര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം 1995ഇല്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2011ല്‍ പ്രത്യേക കോടതി എല്ലാവരും കുറ്റക്കാരാണെന്ന് വിധിച്ചു .12 പേര്‍ക്ക് 10 വര്‍ഷം തടവും 5 പേര്‍ക്ക് 7 വര്‍ഷം തടവും ബാക്കി ഉള്ളവര്‍ക്ക് 2-7 വര്‍ഷം തടവുമായിരുന്നു ശിക്ഷ.
Also Read : യുപിയിൽ പെൺകുട്ടിയുടെ മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ചു
എന്നാല്‍ ശിക്ഷ റദ്ധാക്കണം എന്നാവശ്യപ്പെട്ടാണ് പ്രതികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കുറ്റം നിലനില്‍ക്കുമെന്ന് ജസ്റ്റിസ് പി.വേല്‍മുരുകന്‍ വിധി പ്രസ്താവത്തില്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സി പി െഎ എം രംഗത്തെത്തിയതെങ്കിലും അന്നത്തെ ജയലളിത സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. 19 വര്‍ഷം നീണ്ട ആ നിയമപോരാട്ടത്തിനൊടുവിലാണ് ഇരകള്‍ക്ക് നീതി ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here