മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷ തമിഴ് ആക്കണമെന്ന ആവശ്യത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഭാഷാ തടസം മൂലം നിയമ ബിരുദധാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നു. ഇംഗ്ലീഷ് നമ്മുടെ ആദ്യ ഭാഷയല്ല. നമ്മള്‍ ചിന്തിക്കുന്നതും ആശയങ്ങള്‍ രൂപപ്പെടുത്തുന്നതും മാതൃഭാഷയിലാണ്. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന യുവ അഭിഭാഷകരെ നിരുത്സാഹപ്പെടുത്തരുത് എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോടൊപ്പം ഒരു ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.
ജുഡീഷ്യല്‍ പ്രാക്ടീസില്‍ ഭാഷ ഒരു തടസ്സമാകരുതെന്നും ചീഫ് ജസ്റ്റിസ് അഭ്യര്‍ത്ഥിച്ചു. സുപ്രീം കോടതി വിധികള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ടെന്നും മദ്രാസ് ഹൈക്കോടതിയിലും വിവര്‍ത്തനം ചെയ്യുന്നത് പിന്തുടരുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here