കനിമൊഴി അവിഹിത സന്തതിയെന്ന് ട്വീറ്റ്; ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

h raja

ഡിഎംകെ നേതാവ് കനിമൊഴിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രസ ഹൈക്കോടതി.കനിമൊഴി അവിഹിത സന്തതിയാണെന്ന പരാമർശമാണ് ബിജെപി നേതാവായ എച്ച് രാജയെ കുരുക്കിലാക്കിയത്. ആറ് മാസത്തെ തടവാണ് രാജയ്ക്ക് കോടതി വിധിച്ചത്.

ഗവർണർ ബൻവാരിലാൽ പുരോഹിത് മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തെ ന്യായീകരിക്കുന്നതിനിടെയാണ് രാജ അധിക്ഷേപ പരാമർശം നടത്തിയത്.ട്വീറ്റിനെതിരെ കനിമൊഴി നൽകിയ പരാതിയിന്മേലാണ് മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.

ALSO READ; ഉപമുഖ്യമന്ത്രി പദം വേണ്ട; വാർത്തകളിൽ വാസ്തവമില്ലെന്ന് ഡോ. ശ്രീകാന്ത് ഷിൻഡെ എംപി

“ഗവര്‍ണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ അവിഹിത സന്തതിയെ രാജ്യസഭാ എം പിയാക്കിയ നേതാവിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമോ? ഇല്ല അവര്‍ ചോദിക്കില്ല. ചിദംബരം ഉദയകുമാറിന്റെയും അണ്ണാനഗര്‍ രമേഷിന്റെയും പേരമ്പാലൂര്‍ സാദിഖ് ബാദ്ഷായുടെയും ഓര്‍മകള്‍ മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തും”- എന്നായിരുന്നു എച്ച് രാജ തമിഴില്‍ ട്വീറ്റ് ചെയ്തത്.

ENGLISH NEWS SUMMARY: The Madrasa High Court has sentenced a BJP leader who insulted DMK leader Kanimozhi on social media to jail. BJP leader H Raja was caught in a trap for saying that Kanimozhi was an illegitimate child. The court sentenced Raja to six months in prison

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News