വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കാസർകോഡ് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർകോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്. പള്ളിയിൽ നിസ്കരിക്കാൻ എത്തിയ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. കാസർകോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം .

also read; ഗണപതിയെ മുതലാക്കണം ;ബിജെപിയുടെ വർഗീയ ധ്രുവീകരണം അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട്, കേരളത്തിൽ ജനപിന്തുണ കിട്ടില്ല; എം വി ജയരാജൻ

മറ്റ് ചില വിദ്യാർത്ഥികളും പ്രതിക്കെതിരെ ആരോപണമുന്നയിച്ചു. ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുയർത്തുന്ന ആരോപണം. കാസർകോട് വനിതാ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

also read;  ശബരിമല മുതലായില്ല, ഇത്തവണ ഗണപതിയെ മിസ്സാക്കരുത്; വിവാദ പ്രസംഗവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News