ട്രെയിനില്‍ വെച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; ചോദ്യം ചെയ്ത യുവാവിനെയും ആക്രമിച്ചു; സംഭവം മുംബൈയിൽ

Crime

മുംബൈയില്‍ ട്രെയിൻ യാത്രയ്ക്കിടെ മദ്രസ വിദ്യാര്‍തഥികളെ അക്രമിച്ച് അജ്ഞാത സംഘം. മദ്യപിച്ചെത്തിയ രണ്ട് പേര്‍ ഒരു കാരണവുമില്ലാതെ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു. സംഭവം തടയാന്‍ ശ്രമിച്ച യുവാവിനേയും അക്രമിസംഘം മർദിച്ചു. മര്‍ദനമേറ്റ രണ്ട് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല.

Also read:ജോലി സമ്മർദ്ദം; മുംബൈയിൽ ബാങ്ക് മാനേജർ അടൽ സേതുവിൽ നിന്ന് കടലിലേക്ക് ചാടി

പ്രകോപനം ഒന്നും ഇല്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് ദൃസാക്ഷികൾ പറഞ്ഞു. ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുവരെ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

Also read:കൊച്ചിയില്‍ രണ്ട് കോടി വിലമതിക്കുന്ന കഞ്ചാവ് പിടികൂടി കസ്റ്റംസ്

ഈ സംഭവത്തിന് സമാനമായി ഓഗസ്റ്റില്‍ മഹാരാഷ്ടയിലെ നാസികില്‍ ഹാജി അഷ്‌റഫ് മുന്യാര്‍ എന്ന മുസ്‌ലിം എന്ന വയോധികനെ സഹയാത്രികര്‍ മര്‍ദിക്കുന്നതിന്റേയും അസഭ്യം പറയുന്നതിന്റേയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നാസികിലെ ഇഗത്പുരിയിലെ ഒരു എക്‌സ്പ്രസ് ട്രെയിനില്‍ യാത്രയ്ക്കിടെയായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News