ഇരുപത്തിയേഴ് വർഷം മുൻപ് നടന്ന മോഷണക്കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി മധുര പൊലീസ്. ശിവകാശി സ്വദേശിയായ പനീർ സെൽവത്തെയാണ് മധുര പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 1997ൽ 60 രൂപ മോഷ്ടിച്ചതെന്നാണ് ഇയാൾക്കുമേൽ ചുമത്തപ്പെട്ട കുറ്റം.
ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ കണ്ടെത്താൻ അസിസ്റ്റൻ്റ് കമ്മിഷണർ ശൂരകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം തമിഴ് നാട് പൊലീസ് നിയോഗിച്ചിരുന്നു. സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർമാരായ സന്താനപാണ്ഡ്യൻ, പനീർശെൽവൻ എന്നിവരുടെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് തെപ്പക്കുളം പൊലീസ് സ്‌റ്റേഷനിൽ റിപ്പോർട് ചെയ്ത പനീർ സെൽവത്തിന്റെ കവർച്ച കേസ് പൊലീസിന്റെ മുന്നിലേക്ക് എത്തുന്നത്.
ALSO READ; ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം: സംവിധായകനെതിരെ കേസ്
തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ജക്കത്തോപ്പ് സന്ദർശിച്ച് പനീർ സെൽവം ശിവകാശിയിലേക്ക് മാറിയെന്ന് കണ്ടെത്തിയതോടെയാണ് വഴിത്തിരിവായത്. കുടുംബത്തോടൊപ്പം സ്വസ്ഥമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം വിവാഹം പോലും കഴിച്ചിരുന്നു.തുടർന്ന് പോപ്പുലേഷൻ സർവേയർമാരുടെ മറവിൽ പ്രവർത്തിക്കുന്ന സംഘം ഇയാളുടെ കുടുംബത്തെ സമീപിച്ചു. ഇയാളുടെ ഐഡൻ്റിറ്റി സ്ഥിരീകരിച്ച ശേഷം, കുറ്റകൃത്യം നടന്ന് 27 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരിന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here