മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ആദ്യമായി വാട്‌സ്ആപ്പ് പ്രമുഖിനെ നിയമിച്ച് ബിജെപി. എംഎസ്‌സി ബിരുദധാരിയായ രാംകുമാര്‍ ചൗരസിയെയാണ് ബിജെപി പുതിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചും മറ്റ് പ്രവര്‍ത്തനങ്ങളെ കുറിച്ചും വാട്‌സ്ആപ്പ് വഴി ആളുകളില്‍ എത്തിക്കുകയാണ് രാം കുമാറിന്റെ ഉത്തരവാദിത്തം.
ALSO READ: ‘മാലാഖ മുഖത്തിന് പകരം ചെകുത്താൻ ആയി കേന്ദ്രസർക്കാർ അവതരിക്കുന്നു, മൗനം അപകടകരം’: മന്ത്രി കെ രാജൻ
തനിക്ക് കിട്ടിയ ഉത്തരവാദിത്തത്തില്‍ വലിയ ആവേശമാണ് രാംകുമാര്‍ പ്രകടിപ്പിച്ചത്. സാധാരണകാരിലേക്ക് എത്താനുള്ള ഈ മാര്‍ഗം സംസ്ഥാനത്ത് ആദ്യമാണെന്നും ഒട്ടും വൈകാതെ സംസ്ഥാനത്തുടനീളം ഈ പരീക്ഷണം നടപ്പിലാക്കുമെന്നുമാണ് എന്‍ഡിടിവിയോട് അദ്ദേഹം പ്രതികരിച്ചത്.
നവംബര്‍ 20ന് മുമ്പ് സംസ്ഥാനത്തുള്ള 65,015 ബൂത്തുകളിലും ഡിജിറ്റല്‍ ശൃംഖല ഉണ്ടാക്കിയെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. വരുന്ന സംസ്ഥാന ബൂത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം. വാട്‌സ്ആപ്പ് പ്രമുഖ്, മന്‍ കി ബാത്ത് പ്രമുഖ് എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ മുന്‍നിര്‍ത്തി ടെക്‌നോളജി ഉപയോഗിച്ച് ജനങ്ങളിലെത്താനാണ് ബിജെപിയുടെ ശ്രമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here