പിടികിട്ടാ പുള്ളിയെ വരെ പിടിച്ച ഗൂഗിൾ മാപ്പ്; ഇപ്പോഴിതാ ആളുകളെ തള്ളി തോട്ടിൽ ഇടുന്നു

കഴിഞ്ഞ ദിവസമാണ് കേരളത്തിലെതിരെ കുറച്ച് വിനോദസഞ്ചാരികളുടെ കാർ ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി തോട്ടിൽ വീണത്. പലപ്പോഴും നമുക്ക് തന്നെ ഗൂഗിൾ മാപ്പ് വഴി തെറ്റി കാണിച്ച് തരാറുണ്ട്. എന്നാൽ ഇതല്ലാത്ത ഒരു മാസ്സ് കഥ ഗൂഗിൾ മാപ്പിനുണ്ട്. സ്പെയിനിൽ നിന്ന് 20 വർഷങ്ങളായി പൊലീസിനെ പറ്റിച്ച് കറങ്ങി നടന്ന പിടികിട്ടാപ്പുള്ളിയും അപകടകാരിയായ ക്രിമിനലുമായ ജിയോച്ചിനോ ഗാമിനോ എന്ന ഗ്യാങ്സ്റ്ററിനെ പൊലീസ് കണ്ടെത്തിയത് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ്.

Also Read: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന്; 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

ഗൂഗിൾ മാപ് ആപ്പിന്റെ സ്ട്രീറ്റ്‌വ്യൂവിൽ കണ്ടതിനെത്തുടർന്നാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. സിസിലിയിലെ തദ്ദേശ ഗുണ്ടാനേതാവായിരുന്ന ജിയോച്ചിനോ 1984ൽ ഇറ്റാലിയൻ പൊലീസിന്റെ പിടിയിലായി. തുടർന്ന് കോടതിയിൽ ഇയാളുടെ കേസിന്റെ വാദം കേട്ട ജഡ്ജിനെ കാർബോംബ് സ്ഫോടനത്തിൽ ജിയോച്ചിനോയുടെ മാഫിയ സംഘം കൊലപ്പെടുത്തി. ഇറ്റാലിയൻ സർക്കാരിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ ഒന്നാമനായിരുന്ന ജിയോച്ചിനോ അവിടെനിന്നു സ്പെയിനിൽ പോകുകയും അവിടെ പച്ചക്കറി കട തുടങ്ങി വിവാഹം കഴിച്ച് ജീവിക്കുകയുമായിരുന്നു.

Also Read: വയർ കേടാകുമോ എന്ന് പേടിക്കണ്ട; വീട്ടിൽ തന്നെയുണ്ടാക്കാം രുചികരമായ മയോണൈസ്

ഇതിനിടയിലാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂസിൽ തന്റെ പച്ചക്കറി കടയ്ക്ക് മുൻപിൽ നിൽക്കുന്ന ജിയോച്ചിനോയുടെ ചിത്രം തെളിയുന്നത്. യാദൃച്ഛികമായി ഇതു ശ്രദ്ധയിൽ പെട്ട പൊലീസ് അധികൃതർ സ്പെയിനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. രണ്ടുവർഷത്തോളം വിശദമായ അന്വേഷണം നടത്തി മാനുവൽ എന്ന കള്ളപ്പേരിൽ മാഡ്രിഡിൽ താമസിക്കുന്നത് ജിയോച്ചിനോ ആണെന്ന് കണ്ടെത്തുകയായിരുന്നു. ഒടുവിൽ ഗാലപഗാറിലെത്തി മാനുവലെന്ന ഗാമിനോയെ അറസ്റ്റ് ചെയ്ത് ഇറ്റലിയിലെത്തിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News