മാഗ്ഗിയേക്കാളും പലര്‍ക്കും ഇഷ്ടം അതിന്റെ മസാലയാണ്. എന്നാല്‍ അത് എങ്ങനെയാണ് വീട്ടിലുണ്ടാക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. വളരെ പെട്ടന്ന് മാഗ്ഗി മസാല എന്ന് തയ്യാറാക്കുന്നതെന്ന് നോക്കാം
.
ചേരുവകള്‍
1) മല്ലി പൊടി: 2 ടേബിള്‍ സ്പൂണ്‍
2 ) മുളകുപൊടി: 1 ടേബിള്‍ സ്പൂണ്‍
3) കാശ്മീരി മുളകുപൊടി: 1 ടേബിള്‍ സ്പൂണ്‍
4 ) ചതച്ച മുളക് : 1 ടേബിള്‍ സ്പൂണ്‍
5 ) മഞ്ഞള്‍പൊടി : 1 ടേബിള്‍ സ്പൂണ്‍
6 ) കുരുമുളക് പൊടി : 1 ടേബിള്‍ സ്പൂണ്‍
7 ) ജീരകപ്പൊടി : 1 ടേബിള്‍ സ്പൂണ്‍
8 ) പെരുംജീരകപൊടി : 1 ടേബിള്‍ സ്പൂണ്‍
9 ) ഉലുവപ്പൊടി : 1 ടേബിള്‍ സ്പൂണ്‍
10 ) ചുക്കുപൊടി : 1 ടേബിള്‍ സ്പൂണ്‍
11 ) വെളുത്തുള്ളിപോടി : 1 ടേബിള്‍ സ്പൂണ്‍
12 ) സവളപ്പൊടി : 2 ടേബിള്‍ സ്പൂണ്‍
13 ) പഞ്ചസാര : 1 ടേബിള്‍ സ്പൂണ്‍
14. ) കോണ്‍ഫ്‌ലവര്‍ : 2-3 ടേബിള്‍ സ്പൂണ്‍
15. ) ഉപ്പു : 1/2 ടേബിള്‍ സ്പൂണ്‍
16. ) ഏലക്കായ : 2 nos
17 ) കരയാമ്പൂ: 2 nos
18 ) കറുവപ്പട്ട: 2-inch stick
19 ) തക്കോലം: 3 മൂന്ന് ഇതള്‍ മാത്രം
20 ) കുരുമുളക് : 5 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം പതിനാറു മുതല്‍ ഇരുപതു വരെയുള്ള ചേരുവകള്‍ നന്നായി പൊടിച്ചെടുക്കുക.
ഒന്ന് മുതല്‍ പതിനഞ്ചു വരെയുള്ളവ ചേരുവകള്‍, ആദ്യം പൊടിച്ച ചേരുവകളുമായി ചേര്‍ത്തു മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. നല്ല രുചിയൂറും മാഗ്ഗി മസാല റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here