വെറും മൂന്ന് മിനുട്ടില്‍ തയ്യാറാക്കാം ഒരു വെറൈറ്റി മാഗി

വെറും മൂന്ന് മിനുട്ടില്‍ തയ്യാറാക്കാം ഒരു വെറൈറ്റി മാഗി

ചേരുവകള്‍

മാഗി ന്യൂഡില്‍സ്- ഒരു പായ്ക്കറ്റ്മുട്ട- ഒന്ന്

എണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍

സവാള, അരിഞ്ഞത്- രണ്ട് ടേബിള്‍സ്പൂണ്‍

തക്കാളി- അര കപ്പ്

പച്ചമുളക്- ഒരു ടീസ്പൂണ്‍

ഉപ്പ്- പാകത്തിന്

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

മല്ലിപ്പൊടി- അര ടീസ്പൂണ്‍

ഗരം മസാല- അരടീസ്പൂണ്‍

മുളക്പൊടി- അരടീസ്പൂണ്‍

വെള്ളം- രണ്ട് കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ തക്കാളി, പച്ചമുളക്, സവാള എന്നിവയിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വീണ്ടും ഇളക്കുക

പാകത്തിന് ഉപ്പും ചേര്‍ത്ത ശേഷം മല്ലിപ്പൊടിയും ഗരംമസാലയും ചേര്‍ത്ത് വീണ്ടും ഇളക്കാം. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കിയ ശേഷം മാഗി മസാല ഒരു പായ്ക്കറ്റ് ചേര്‍ക്കാം.

മുളക്പൊടി കൂടി ചേര്‍ക്കണം. ഈ ചേരുവ നന്നായി ഇളക്കി പാകത്തിന് വെള്ളം ചേര്‍ത്ത് തിളക്കുമ്പോള്‍ മാഗി ന്യൂഡില്‍സ് ഇടാം. ഇനി ഇളക്കി എല്ലാം മിക്സ് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News