പെൺകുട്ടിയെ പീഡിപ്പിച്ച മന്ത്രവാദിയെ ലിംഗം മുറിച്ച് മാറ്റി തലക്കടിച്ച് കൊന്ന് യുവാവും സുഹൃത്തുക്കളും

പെൺകുട്ടിയെ പീഡിപ്പിച്ച മന്ത്രവാദിയെ, യുവാവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. തമിഴ്നാട് ധർമ്മപുരിയിൽ ആണ് സംഭവം. ധർമ്മപുരി സ്വദേശിയായ ദിനേശ് തന്റെ പെൺ സുഹൃത്തിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. പൂജ നടത്തി പെൺകുട്ടിയുടെ സമ്മതം നേടുകയായിരുന്നു ലക്ഷ്യം. ഇതിനായി കുടുംബ സുഹൃത്ത് കൂടിയായ ശശിധരൻ എന്ന മന്ത്രവാദിയുടെ അടുത്ത് പെൺകുട്ടിയെ എത്തിക്കുകയായിരുന്നു.

Also Read: സ്വകാര്യഭാഗത്ത് കടിച്ച ശേഷം പാമ്പ് വയറ്റിനുള്ളിലേക്ക് കടന്നു; വിചിത്ര വാദവുമായി യുവാവ്, ഒടുവില്‍

പൂജ നടക്കുന്നതിനിടെ ദിനേശിനോട് മന്ത്രവാദി പുറത്തുനിൽക്കാൻ ആവശ്യപ്പെടുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് ദിനേശും സുഹൃത്തുക്കളും ചേർന്ന് ശശിധരനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. പിന്നീട് പദ്ധതിയൊരുക്കി ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ദിനേശും രണ്ട് സുഹൃത്തുക്കളും ചേർന്ന് ശശിധരനെ വിവസ്ത്രനാക്കി, ലിംഗം മുറിച്ചുമാറ്റി. തുടർന്ന് കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News