ഫൈഡ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പ്രഗ്നാനന്ദയ്ക്ക് പങ്കെടുക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പ്രഗ്ഗയല്ലെങ്കില്‍ വേറാര് എന്നായിരുന്നു ചാമ്പ്യന്‍ മാഗ്നസ് കാള്‍സന്‍റെ മറുപടി. ഫൈനലില്‍ രണ്ട് മത്സരങ്ങള്‍ പ്രഗ്നാനന്ദയ്ക്കു മുന്നില്‍ സമനില വഴങ്ങേണ്ടി വന്ന നോര്‍വെ താരം മാഗ്നസ് കാള്‍സണ്‍ ടൈബ്രേക്കറിലാണ് വിജയം പിടിച്ചത്.
ALSO READ:ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം
19 വയസുകാരനായ എതിരാളിയെ കാള്‍സണ്‍ ഒട്ടും വിലകുറച്ചുകാണുന്നില്ലെന്ന് മാത്രമല്ല പ്രശംസിക്കുകയും ചെയ്തു. എത്ര കടുത്ത മത്സരങ്ങള്‍ കടന്നാണ് പ്രഗ്ഗ വന്നത്. അര്‍ജുന്‍ എരിഗാസിക്കെതിരെ ഫാബിയോ കരുവാനയ്ക്കെതിരെ, ഒട്ടേറെ ടൈ ബ്രേക്കറുകള്‍…വിശ്രമിക്കാന്‍ തനിക്ക് ലഭിച്ച സമയം പ്രഗ്ഗയ്ക്ക് കിട്ടിയിരുന്നില്ലെന്നും കാള്‍സണ്‍ പറഞ്ഞു.
ALSO READ:ഓഗസ്റ്റ് 23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കും; പ്രധാനമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here