ജീന്‍സ് ധരിച്ചെത്തി; മാഗ്‌നസ് കാള്‍സനെ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി

magnus carlsen

ജീന്‍സ് ധരിച്ചെത്തിയതിനെ തുടര്‍ന്ന് മാഗ്‌നസ് കാള്‍സനെ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി. താരത്തോട് 200 ഡോളര്‍ പിഴ ചുമത്തിയ ഫിഡെ, ഉടന്‍ വസ്ത്രം മാറി വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വസ്ത്രം മാറാന്‍ സാധിക്കില്ലെന്ന് കാള്‍സണ്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

ഇതിനുപിന്നാലെയാണ് മാഗ്‌നസ് കാള്‍സനെ അച്ചടക്ക നടപടിയുടെ ഭാഗമായി ടൂര്‍ണമെന്റില്‍നിന്ന് അയോഗ്യനാക്കിയത്. അടുത്ത ദിവസം മുതല്‍ നിയമം അനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്താമെന്ന് അറിയിച്ചെങ്കിലും അധികൃതര്‍ ഈ ആവശ്യം തള്ളുകയായിരുന്നു. ചാംപ്യന്‍ഷിപ്പിലെ നിലവിലെ ചാംപ്യനും അഞ്ച് തവണ ലോക ചാംപ്യനുമായിരുന്നു കാള്‍സണ്‍.

Also Read : ‘വിരാട വിവാദം’ ഒ‍ഴിയാതെ മെൽബൺ; ഔട്ടായി മടങ്ങിയപ്പോൾ കൂവി വിളിച്ചു, ക്ഷുഭിതനായി തിരികെയെത്തി കോഹ്ലി

ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലെ പെരുമാറ്റ ചട്ടങ്ങള്‍ പ്രഫഷനലിസവും തുല്യതയും ഉറപ്പാക്കാന്‍ വേണ്ടിയുള്ളതാണ്. മാഗ്‌നസ് കാള്‍സണ്‍ ജീന്‍സ് ധരിച്ച് ഡ്രസ് കോഡ് ലംഘിച്ചു. ഇത് താരത്തെ ബോധ്യപ്പെടുത്തുകയും 200 ഡോളര്‍ പിഴ ചുമത്തുകയും വസ്ത്രം മാറാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, താരം വഴങ്ങിയില്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്’ -ഫിഡെ പത്രക്കുറിപ്പില്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News