ചെസിലെ ഒന്നാം നമ്പർ താരവും മുൻ ലോക ചെസ് ചാമ്പ്യനുമായ മാഗൻസ് കാൾസൺ വിവാഹിതനായി. കാമുകി കൂടിയായ എല്ലാ വിക്ടോറിയ മലോണിനെയാണ് ഓസ്ലോയിലെ ഹോൾമെൻകോളൻ ചാപ്പലിൽ വച്ച് ഞായറാഴ്ച കാൾസൺ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഒസ്ലോയിൽ ഒരു ഗ്രാൻഡ് ഫൈവ് സ്റ്റാർ ഹോട്ടലിൽ കാൾസൺ ഒരു വലിയ റിസപ്ഷൻ പാർട്ടിയും നടത്തിയിരുന്നു.
വിവാഹ ചടങ്ങുകൾക്ക് നെറ്റ്ഫ്ലിക്സിന്‍റെ അണിയറപ്രവർത്തകരും പങ്കെടുത്തു. ചെസ്സുമായി ബന്ധപ്പെട്ട ഒരു ടിവി പ്രൊഗ്രാം ഷൂട്ടുനിടയിലാണ് നെറ്റ്ഫ്ലിക്സ് ചടങ്ങിനെത്തിയത്. കഴിഞ്ഞ വർഷം ആദ്യം ജർമനിയിൽ ഫ്രീസ്റ്റൈൽ ചെസ് ‘ഗോട്ട്’ ചലഞ്ച് മത്സര സമയത്താണ് കാൾസണും മലോണും ആദ്യമായി ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
അന്നുമുതൽ, 26-കാരനായ മലോണിനെ പതിവായി ടൂർണമെന്‍റുകളിൽ കാൾസനൊപ്പം കാണാറുണ്ട്. നോർവീജിയക്കാരിയായ അമ്മക്കും അമേരിക്കക്കാരനായ അച്ഛന്‍റെയും മകളായ എല്ല വിക്ടോറിയ ഒസ്ലോയിലും യുഎസിലുമാണ് വളർന്നത്. എന്നാൽ ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും സിംഗപ്പൂരിൽ ജീവിച്ച അവർക്ക് സിംഗപൂർ പൗരത്വവുമുണ്ട്. നോർവീജിയക്കാരനായ കാൾസൺ അഞ്ച് തവണ ചെസിൽ ലോക കിരീടം ചൂടിയ ആളാണ്.
The greatest Chess player of all time, Magnus Carlsen got married this week pic.twitter.com/NNrQRXMUmG
— Pubity (@pubity) January 5, 2025
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here