കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ; ക്വിറ്റ് ഇന്ത്യ ദിനത്തിൽ മഹാ ധർണ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യ വ്യാപകമായി തൊഴിലാളികൾ ഒന്നടങ്കം മഹാ ധർണ്ണ നടത്തുന്നു. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 നാണ് ധർണ നടത്തുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം രാജ്ഭവനിലും 13 ജില്ലാ ആസ്ഥാനങ്ങളിലുമായി ധർണ നടക്കും. പതിനായിരങ്ങൾ അണിനിരക്കുന്ന ധർണ ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്.

also read :ഗോവിന്ദന്‍ സ്പീക്കറെ തിരുത്തണമെന്ന് കെ സുധാകരന്‍

പൊതുമേഖലകളുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, തൊഴിൽ നിയമ ഭേദഗതികൾ റദ്ദാക്കുക, തൊഴിൽ കരാർ വൽക്കരണം അവസാനിപ്പിക്കുക, മിനിമം വേതനം 23000 രൂപയായി നിശ്ചയിക്കുക, ESI , EPF, ബോണസ് ശമ്പള പരിധി നീക്കം ചെയ്യുക, സ്‌കീം തൊഴിലാളികൾക്ക് സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ബാധകമാക്കുക, EPF മിനിമം പെൻഷൻ 9000 രൂപയായി വർധിപ്പിക്കുക, ILO 87 ഉം, 98 ഉം തീരുമാനങ്ങൾ നടപ്പിലാക്കുക, ജനാധിപത്യ വിരുദ്ധ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹാ ധർണ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News