മഹാരാഷ്ട്ര നിയമസഭയുടെ വർഷകാലസമ്മേളനം ആരംഭിച്ചപ്പോൾ പ്രതിപക്ഷം സർക്കാരിനെതിരേ രംഗത്തുവന്നു. കർഷകർ നേരിടുന്ന പ്രശ്നങ്ങളും നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും എടുത്തുകാട്ടിയാണ് മഹാവികാസ് അഘാഡി എം.എൽ.എ.മാർ നിയമസഭാ സമുച്ചയത്തിന് മുന്നിൽ പ്രതിഷേധിച്ചത്.
സഭാസമ്മേളനത്തിൽ പങ്കെടുത്ത നിയമസഭാ കൗൺസിൽ അംഗം കൂടിയായ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സർക്കാരിനെതിരേ രൂക്ഷമായി പ്രതികരിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഒക്ടോബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചുട്ട മറുപടി നൽകുമെന്നും താക്കറെ പറഞ്ഞു. വികസന പദ്ധതികൾ ഗുജറാത്തിലേക്ക് തട്ടിയെടുക്കുകയാണെന്നും താക്കറെ കുറ്റപ്പെടുത്തി.
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത ഷിന്ദേസർക്കാരിന്റെ യാത്രയയപ്പ് സമ്മേളനമാണിതെന്നും താക്കറെ തുറന്നടിച്ചു. കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാർ ലീക്കേജ് സർക്കാരാണെന്നും ഉദ്ധവ് വിമർശിച്ചു. നീറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് മാത്രമല്ല മോദി ഉദ്ഘാടനം ചെയ്ത അയോധ്യയിലെ രാമക്ഷേത്രവും മുംബൈയിലെ അടൽ സേതുവും ചോർന്നൊലിക്കുകയാണെന്ന് താക്കറെ വിമർശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here