മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ പുറത്ത് വന്നതിന് പിന്നാലെ കൂട്ടലും കിഴിക്കലുമായി തിരക്കിലാണ് ഇരു മുന്നണികളും. നാളെ ഫലം പുറത്ത് വരുന്നതോടെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ക്ക് മുന്നോടിയായി മഹാവികാസ് വികാസ് അഘാഡി ഇക്കുറി ഉറച്ച തീരുമാനമെടുത്തിരിക്കയാണ്.
നാളെ ഫലം പ്രഖ്യാപിച്ചയുടന്‍, മഹാവികാസ് അഘാഡിയില്‍ നിന്ന് വിജയിച്ച എല്ലാ എംഎല്‍എമാരെയും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിപ്പിക്കാനാണ് തീരുമാനം. ഇതിനായി മുംബൈയിലെ പ്രമുഖ ഹോട്ടലുകളെല്ലാം മുന്‍കൂര്‍ ബുക്ക് ചെയ്തിരിക്കുകയാണ്.
എക്സിറ്റ് പോളുകള്‍ തള്ളിക്കളഞ്ഞ മഹാവികാസ് അഘാഡി, ഫലത്തിന് മുമ്പ് തന്നെ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു തുടങ്ങി. ഫലം വരാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ, കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഹാവികാസ് അഘാഡിയുടെ മുതിര്‍ന്ന നേതാക്കളുടെ യോഗങ്ങളില്‍ ബദല്‍ നീക്കങ്ങളാണ് ചര്‍ച്ചയായത്.
എന്‍സിപി സ്ഥാപക നേതാവ് ശരദ് പവാര്‍, ജയന്ത് പാട്ടീല്‍, ശിവസേന എംപി സഞ്ജയ് റാവത്ത്, കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട്, എന്നിവരെല്ലാം യോഗങ്ങളില്‍ പങ്കെടുത്തു. സംയുക്ത യോഗത്തിന് ശേഷം ഉദ്ധവ് താക്കറെയുമായും കൂടിക്കാഴ്ച നടത്തി. ഈ പശ്ചാത്തലത്തില്‍ എക്സിറ്റ് പോളുകളെ തള്ളി അധികാരം തിരിച്ചു പിടിക്കുമെന്ന ആത്മ വിശാസത്തിലാണ് മഹാവികാസ് അഘാഡി.
Also Read : http://മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രി ആര് ? ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി
നാളെ ഫലപ്രഖ്യാപനം പുറത്ത് വരുന്നതോടെ മഹാവികാസ് അഘാഡിയുടെ വിജയിച്ച എല്ലാ എംഎല്‍എമാരെയും പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റും . ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വരുന്ന എംഎല്‍എമാര്‍ക്കും മുംബൈയില്‍ സൗകര്യമൊരുക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം, എക്സിറ്റ് പോളുകളില്‍ മഹായുതിയുടെയും മഹാവികാസ് അഘാഡിയുടെയും സീറ്റുകളെച്ചൊല്ലി ആശയക്കുഴപ്പമുണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തില്‍ സ്വതന്ത്ര എംഎല്‍എമാരുടെയും വിമതരുടെയും ചെറുപാര്‍ട്ടികളുടെയും പങ്ക് നിര്‍ണായകമാകും.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം കുറവായതിനാല്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് മഹാവികാസ് അഘാഡി ശ്രമിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here