മഹാരാജാസ് കോളേജ് സംഘർഷം; കെ എസ് യു പ്രവർത്തകനെ അറസ്റ്റ് ചെയ്തു

മഹാരാജാസ് കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവർത്തകനെ അറസ്റ്റ് ചെയ്തു. കെ എസ് യു പ്രവർത്തകനായ ഇജിലാലിനെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാം വർഷ എൻവിയോൺമെൻ്റ് കെമിസ്ട്രി വിദ്യാർത്ഥിയാണ് ഇജിലാൽ. കഴിഞ്ഞ ദിവസമാണ് മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെയാണ് കുത്തി കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗം അശ്വതിയെയും കുപ്പിച്ചില്ലുകൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ ഫ്രറ്റേണിറ്റി ,കെഎസ് യു പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.

ALSO READ: ആരുടെയും വിശ്വാസത്തെ എതിർക്കാൻ ശ്രമിച്ചിട്ടില്ല; അന്നപൂരണി സിനിമാ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര

കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. അബ്ദുള്‍ നാസറിന്റെ ശരീരമാസകലം കോറിവരച്ച് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തുവെന്നും മഹാരാജാസ് കോളേജ് യൂണിയൻ ചെയർപേഴ്സൺ തമീം പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ നാസര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈക്ക് പരുക്കേറ്റ അശ്വതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ALSO READ: ‘കേരളത്തിന് വെളിച്ചം പകര്‍ന്ന മഹാ വ്യക്തിത്വമായിരുന്നു ആശാൻ’: മന്ത്രി സജി ചെറിയാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News