ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ എഴുത്ത് മത്സരം സംഘടിപ്പിച്ച് മഹാരാജാസ് കോളേജ്

സർവ്വകലാശാലകളെ കാവിവൽക്കരിക്കുന്ന ആസൂത്രിത നീക്കത്തിനെതിരെ ക്യാമ്പസുകളിൽ പ്രതിഷേധം ശക്തമാകുന്നു. ചാൻസിലർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ എഴുത്ത് മത്സരം സംഘടിപ്പിച്ചാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥി യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചത്.

Also read:തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു

കലാലയത്തിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ചാൻസലറുടെ ഏകപക്ഷീയമായ നടപടികൾക്കെതിരെയാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥി യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചത്. കോളേജിലെ 23 ഡിപ്പാർട്ട്മെന്റുകളെ ഏകോപിപ്പിച്ചാണ് എസ്എഫ്ഐ വിദ്യാർത്ഥി യൂണിയൻ മഹാരാജാസിൽ ബാനർ എഴുത്ത് മത്സരം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് പൂർണപിന്തുണ പ്രതിഷേധത്തിന് ലഭിച്ചു.

Also read:കരുവന്നൂരിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി; മൂന്ന് പേരും സുരക്ഷിതർ

ചാൻസലറുടെ ബോധപൂർവ്വമായ ഏകാധിപത്യ നടപടികളെ വിവിധ ഭാഷകളിൽ വിദ്യാർത്ഥി സമൂഹം പ്രതിഷേധം രേഖപ്പെടുത്തി. വളരെ ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനത്ത്, കലുഷിത അന്തരീക്ഷം സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്ക് മറുപടി കൂടിയായി മാറി ഈ ബാനർ എഴുത്തു മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News