പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഇന്ന് മഹാറാലി ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഇന്ന് മഹാറാലി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയില്‍ അരലക്ഷം പേര്‍ അണിനിരക്കും. ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് CAA വിരുദ്ധ റാലി സംഘടിപ്പിക്കുന്നത്.

ALSO READ: വടക്കന്‍ കൊറിയ – ചൈന ബന്ധം കൂടുതല്‍ ശക്തമാകുന്നു; ബീജിംഗില്‍ ചര്‍ച്ച

പൗരത്വ നിയമഭേദഗതിക്കെതിരായ ജനമുന്നേറ്റമായി കണ്ണൂരിലെ മഹാറാലി മാറും.രാത്രി 7.30 ന് കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയിലാണ് റാലി.ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.അരലക്ഷത്തിലധികം പേര്‍ റാലിയില്‍ അണിനിരക്കും.മത സാംസ്‌കാരിക നേതാക്കളും റാലിയില്‍ പങ്കെടുക്കും.

ALSO READ : ആലപ്പുഴയില്‍ ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാനാവാതെ കോണ്‍ഗ്രസ്; കെസി ജോസഫ് എത്തിയിട്ടും മാറ്റമില്ല

സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസി,സിറാജ് ദിനപത്രം എംഡി എന്‍ അലി അബ്ദുള്ള,കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ ഹുസൈന്‍ മടവൂര്‍,എം ഇ എസ് ചെയര്‍മാന്‍ ഡോ ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.റാലിയുടെ ഭാഗമായി കണ്ണൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News