മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പേര് അഹല്യാനഗർ എന്നാകും. പേരുമാറ്റത്തിന് സർക്കാർ അംഗീകാരം നൽകി. മറാഠാ സമ്രാജ്യം ഭരിച്ചിരുന്ന മാൾവ രാജവംശത്തിലെ റാണിയായിരുന്ന അഹല്യാബായ് ഹോൾക്കർ എന്നറിയപ്പെട്ടിരുന്ന അഹല്യാദേവിയുടെ സ്മരണ നിലനിർത്താനാണ് പേരുമാറ്റം. ഔറംഗബാദ്, ഒസ്മാനബാദ് ജില്ലകളുടെ പേരുകൾ മാറ്റിയതിനുപിന്നാലെയാണ് അഹമ്മദ് നഗറിന്റെ പേരുമാറ്റം.
Also Read: കെഎസ്ആർടിസി ബസുകളിലെ വയറിങ്ങിൽ വിശദ പരിശോധന; നടപടി മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശത്തിൽ
നഗരത്തിലെ എട്ട് സബർബൻ സ്റ്റേഷനുകളുടെ പേരുമാറും. ശിവസേന എം.പി. രാഹുൽ ഷെവാലെയുടെ നിർദേശം കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ചതോടെയാണ് പേരുമാറ്റത്തിന് വഴിയൊരുങ്ങിയത്. ഇതിന് റെയിൽവേയുടെയും കേന്ദ്രസർക്കാരിന്റെയും അനുമതിവേണമെന്നും ഇതിനായി മന്ത്രിസഭാനിർദേശം കേന്ദ്രത്തിന് സമർപ്പിക്കുമെന്നും ഷെവാലെ അറിയിച്ചു. കറി റോഡ്, സാൻട്രസ്റ്റ് റോഡ്, മറൈൻ ലൈൻസ്, ചർണി റോഡ്, കോട്ടൻ ഗ്രീൻ, ഡോക്ക്യാഡ് റോഡ്, കിങ് സർക്കിൾ, മുംബൈ സെൻട്രൽ സ്റ്റേഷനുകളുടെ പേരാണ് മാറ്റുന്നത്. പേരുമാറ്റണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നുവെന്ന് ഷെവാലെ പറഞ്ഞു.
Also Read: കോണ്‍ഗ്രസ് ചില ഘട്ടങ്ങളില്‍ മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കാറുണ്ട് : പി കെ കുഞ്ഞാലിക്കുട്ടി
ജഗന്നാഥ് ശങ്കർ സേഥ്, ലാൽബാഗ്, ഡോംഗ്രി, മുംബാ ദേവി, ഗിർഗാവ്, ബ്ലാക്ക് ചൗക്കി, മസ്ഗാവ് , തീർത്ഥങ്കര പാർശ്വനാഥ് എന്നിങ്ങനെ പുനർനാമകരണം ചെയ്യുവാനുള്ള നടപടികൾക്കാണ് കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. ദക്ഷിണ മുംബൈയിലെ ഐതിഹാസികമായ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് ഗ്രേറ്റ് ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ പേരായ വിക്ടോറിയ ടെർമിനസ് എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. 2016 ലാണ് ഫഡ്‌നാവിസ് മന്ത്രിസഭ പേര് മാറ്റുവാനുള്ള പ്രമേയം പാസ്സാക്കിയതും പുതിയ പേര് നിലവിൽ വന്നതും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here