മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി നിര്‍ണയവും തുടരുന്നു; മഹാരാഷ്ട്രയില്‍ ബിജെപിയുടെ മഹായുതി സഖ്യത്തിനൊപ്പമില്ലെന്ന് രാജ് താക്കറെ

election

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കൊപ്പം സ്ഥാനാര്‍ത്ഥി നിര്‍ണയവും വേഗത്തിലാക്കി മുന്നണികള്‍. ദില്ലിയില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും ആസ്ഥാനങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തിനൊപ്പമില്ലെന്ന് രാജ് താക്കറെ വ്യക്തമാക്കി. എന്‍സിപി അജിത് പവാര്‍ പക്ഷം ജാര്‍ഖണ്ഡില്‍ എന്‍ഡിഎയെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി.

ALSO READ; കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയം

മഹാരാഷ്ട്രയില്‍ ഒരാഴ്ചക്കകം സഖ്യകക്ഷികളുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന് മഹായുതി സഖ്യം വ്യക്തമാക്കി. 288 സീറ്റുകളുളള മഹാരാഷ്ട്രയില്‍ 150ഓളം സീറ്റുകളില്‍ മത്സരിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്. ബാക്കി സീറ്റുകള്‍ എന്‍സിപി അജിത് പവാറിനും ശിവസേന ഏകനാഥ് ഷിന്‍ഡെയ്ക്കും ചെറുകക്ഷികള്‍ക്കും പങ്കിട്ട് നല്‍കാനാണ് തീരുമാനം. അതേസമയം ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മഹായുതി സഖ്യത്തെ പിന്തുണച്ച മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന നിയമസഭയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് രാജ് താക്കറെ പ്രഖ്യാപിച്ചു.

ALSO READ; താലിബാനില്‍ മാധ്യമങ്ങള്‍ക്കു നേരെ ശരീഅത്ത് നിയമം നടപ്പാക്കി; ജീവനുള്ളവയെ ഇനി ചിത്രീകരിക്കാനാവില്ല

ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് യോഗവും ദില്ലിയില്‍ പുരോഗമിക്കുകയാണ്. ദില്ലി എഐസിസിയില്‍ കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റിയും തുടരുകയാണ്. ഞായറാഴ്ചയോടെ മഹാരാഷ്ട്രയിലെ മുഴുവന്‍ നേതാക്കളെയും പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ചുമതലയുളള രമേശ് ചെന്നിത്തല അറിയിച്ചു. ജാര്‍ഖണ്ഡില്‍ ജെഎംഎമ്മുമായി സീറ്റ് വിഭജനം പൂര്‍ത്തിയാക്കി 19ന് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ചുമതലയുളള ഗുലാം അഹമ്മദ് മിര്‍ അറിയിച്ചു. അതേസമയം മഹാരാഷ്ട്രയില്‍ ബിജെപിക്കും ശിവസേനയ്ക്കുമൊപ്പം മഹായുതി സഖ്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന എന്‍സിപി അജിത് പവാര്‍ പക്ഷം ജാര്‍ഖണ്ഡില്‍ ഒറ്റയ്ക്ക് മത്സരിക്കും. ബിജെപിയുമായി സീറ്റ് ധാരണയിലെത്താന്‍ കഴിയാത്തതിനാലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News