മഹാരാഷ്ട്രയിൽ പരസ്യ പ്രചാരണത്തിന് തിരശ്ശീല; സമാപ്തിയായത് വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന്

kharge-mvz-maharashtra

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് തിരശ്ശീല. ചൊവ്വാഴ്ച നിശബ്ദ പ്രചാരണവും ബുധനാഴ്ച വോട്ടെടുപ്പുമാണ്. മഹാരാഷ്ട്രയില്‍ പതിവിന് വിപരീതമായി ഏറെ വീറും വാശിയും പ്രകടമായ തിരഞ്ഞെടുപ്പ് മത്സരത്തിന്റെ ഫലം നവംബര്‍ 23ന് അറിയാം. അജിത് പവാര്‍ മുംബൈയിലെ മഹായുതി പ്രചാരണ യോഗങ്ങളില്‍ നിന്ന് വിട്ടു നിന്നതും ചര്‍ച്ചയായി.

മഹാ വികാസ് അഘാഡിയെ മുന്നില്‍ നിന്ന് നയിച്ച ശരദ് പവാര്‍ തന്നെയാണ് താരം. തൊട്ടു പിന്നാലെ ഉദ്ധവ് താക്കറെയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അണികളെ ആവേശത്തിലാക്കി. മഹാരാഷ്ട്രയില്‍ മുംബൈ അടക്കം വിവിധ മേഖലകളിലായി 11 റാലികള്‍ നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയുടെ താര പ്രചാരകന്‍. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും വിജയമുറപ്പിക്കാന്‍ പരമാവധി യോഗങ്ങളില്‍ പങ്കെടുത്തു. അതേസമയം, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മഹായുതിയുടെ മുഖമായി കഴിഞ്ഞു.

Read Also: ജാര്‍ഖണ്ഡില്‍ പരസ്യ പ്രചാരണം അവസാനിച്ചു; ഇനി പോളിങ് ബൂത്തില്‍

മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് പറഞ്ഞായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുംബൈയിലെ യോഗങ്ങളില്‍ തൃശൂര്‍ ശൈലി ആവര്‍ത്തിച്ചത്. വസായ്, ഡോംബിവ്ലി, കല്യാണ്‍, നെരൂള്‍, പന്‍വേല്‍ തുടങ്ങി കേരള സെല്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗങ്ങളിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തത്. നീണ്ട പ്രസംഗങ്ങള്‍ ഒഴിവാക്കി ചുരുങ്ങിയ വാക്കുകളില്‍ കാര്യങ്ങള്‍ പറഞ്ഞായിരുന്നു സുരേഷ് ഗോപി മടങ്ങിയത്.

ആദരിക്കുന്ന ചടങ്ങുകളില്‍ ഏറെ അസ്വസ്ഥനായി സുരേഷ് ഗോപി കാണപ്പെട്ടു. ആദരിക്കാനെത്തിയവരില്‍ നിന്നും ഷാളുകള്‍ പിടിച്ച് വാങ്ങി സ്വയം തോളിലിട്ട് ഒഴിവാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News