മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് വരെ നീളും. ഏകദേശം 10 കോടി ജനങ്ങൾ 4,140 സ്ഥാനാർത്ഥികളുടെ വിധി തീരുമാനിക്കും. മത്സരിക്കുന്ന മൊത്തം 4140 സ്ഥാനാർഥികളിൽ 2087 പേരും സ്വതന്ത്രരാണ്.
288 സീറ്റുകളിൽ 234 എണ്ണം പൊതുവിഭാഗത്തിലും 29 എണ്ണം പട്ടികജാതി, 25 എണ്ണം പട്ടികവർഗ വിഭാഗത്തിലുമാണ്. സാധുവായ 7,078 നാമനിർദ്ദേശങ്ങളിൽ നിന്ന് 2,938 പേർ പിൻവലിച്ചതിനെ തുടർന്ന്, 4,140 സ്ഥാനാർത്ഥികളാണ് നിലവിൽ മത്സരിക്കുന്നതെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് റിപ്പോർട്ട് ചെയ്തു.
Also read: ജാർഖണ്ഡ് പോളിങ് ബൂത്തിലേക്ക്; വേട്ടെടുപ്പ് ആരംഭിച്ചു
ബി.ജെ.പി 149 സീറ്റിലും കോൺഗ്രസ് 101 സീറ്റിലുമാണ് മത്സരിക്കുന്നത്. ഉദ്ധവ്‌വിഭാഗം ശിവസേന 95, ശരദ് പവാർ വിഭാഗം എൻ.സി.പി. 86, ഷിന്ദേ വിഭാഗം ശിവസേന 81, അജിത് പവാർ വിഭാഗം എൻ.സി.പി. 59,എന്നിങ്ങനെയാണ് ഇരു മുന്നണികളിലെയും പ്രമുഖകക്ഷികൾ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം.കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാവികാസ് അഘാഡിയും ബി.ജെ.പി. നേതൃത്വം നൽകുന്ന മഹായുതിയും തമ്മിലാണ് പ്രധാന മത്സരം. ബഹുജൻ സമാജ് പാർട്ടി, മഹാരാഷ്ട്ര നവ നിർമ്മാൺ സേന ചെറുകക്ഷികളും മത്സരരംഗത്തുണ്ട്.
Also read: പാലക്കാട് പോളിങ് ബൂത്തിലേക്ക്; 184 ബൂത്തുകൾ സജ്ജം, വേട്ടെടുപ്പ് 7 മണി മുതൽ
ഒട്ടെറെ വിമതരും സ്വതന്ത്രരും ഇക്കുറി തിരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുകയാണ്. സ്വതന്ത്ര സ്ഥാനാർഥികൾ ഫലം അട്ടിമറിക്കുമോ എന്ന ആശങ്കയും സ്ഥാനാർഥികൾക്കുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ രൂപീകരണത്തിൽ ഇവരുടെ പങ്കും നിർണായകമാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നവിസ്, അജിത് പവാർ, രവീന്ദ്ര ചവാൻ, നവാബ് മാലിക്, ആദിത്യ താക്കറെ മിലിന്ദ് ദേവ്‌റ, രാഹുൽ നേർവർക്കർ തുടങ്ങിയവരാണ് മത്സര രംഗത്തുള്ള പ്രമുഖർ. സി പി ഐ എം സ്ഥാനാർഥികളായ വിനോദ് നിക്കോളെ, ജെ പി ഗാവിത് എന്നവരും മഹാ വികാസ്അഘാഡി സഖ്യത്തിന്റെ ഭാഗമായി മത്സര രംഗത്തുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here