മഹാരാഷ്ട്രയില്‍ മഹായുതി; ഉദ്ദവ് താക്കറേയ്ക്ക് വന്‍വീഴ്ച

മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറേ ഈ വോട്ടെണ്ണല്‍ ദിനം നല്‍കിയത് അപ്രതീക്ഷിത ആഘാതം. കോണ്‍ഗ്രസ്, ശിവസേന യുടിബി, എന്‍സിപി ശരത്ചന്ദ്ര പവാര്‍ എന്നിവ അടങ്ങിയ മഹാവികാസ് അഖാഡി സഖ്യത്തിന് വന്‍വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

സീറ്റുകളുടെ എണ്ണത്തില്‍ മാത്രമല്ല വോട്ടു ശതമാനത്തിലും ഉദ്ദവ് വിഭാഗത്തെ മലര്‍ത്തിയടിച്ചിരിക്കുകയാണ് മഹായുതി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയാണ് എന്‍ഡിഎ സഖ്യം നേരിട്ടത്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ ട്രെന്‍ഡ് തന്നെ തുടരുമെന്നാണ് മഹാവികാസ് അഖാഡി പ്രതീക്ഷിച്ചത്.

ALSO READ: പാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തുടരും, അതിനായി പ്രവർത്തിക്കാൻ ജനങ്ങളുടെ ഇടയിൽ തന്നെ ഞാനുണ്ടാകും:പി സരിൻ

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സഖ്യം 200 സീറ്റുകളിലധികം സ്വന്തമാക്കുന്നത്. ഭാരതീയ ജനതാ പാര്‍ട്ടി, ശിവസേന, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവര്‍ ചേരുന്ന സഖ്യത്തെ ഏക്‌നാഥ് ഷിന്‍ഡേയും അജിത് പവാറുമാണ് നയിക്കുന്നത്. ഇപ്പോള്‍ തന്നെ 258 സീറ്റുകളില്‍ 227 സീറ്റുകളിലും മഹായുതി സഖ്യമാണ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ഉദ്ദവ് താക്കറേയും ശരദ് പവാറും നയിക്കുന്ന മഹാവികാസ് അഖാഡി സഖ്യം 55 സീറ്റുകളില്‍ മാത്രമേ ലീഡ് ചെയ്യുന്നുള്ളു.

മഹായുതി സഖ്യത്തില്‍ ബിജെപി മത്സരിക്കുന്ന 149 സീറ്റുകളില്‍ 132 എണ്ണത്തിലും ലീഡ് ചെയ്യുന്നുണ്ട്. ഷിന്‍ഡേയുടെ സേന മത്സരിക്കുന്ന 81 സീറ്റുകളില്‍ 55 എണ്ണത്തിലും അജിത് പവാര്‍ നയിക്കുന്ന എന്‍സിപി മത്സരിച്ച 59 സീറ്റുകളില്‍ 40 എണ്ണത്തിലും മുന്നിട്ടു നില്‍ക്കുന്നു.

ALSO READ: “യുഡിഎഫിൽ ഇനി ഇരട്ട അംഗത്വം വേണ്ടിവരും; ശാഖയ്ക്ക് ഇടം കൊടുത്ത ആളും തിരികൊളുത്തിയ ആളും കാവൽ നിന്നയാളും യുഡിഎഫിൽ ഉണ്ട്…”: മന്ത്രി പി രാജീവ്

101 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 18 സീറ്റുകളില്‍ ഒതുങ്ങി. ശരദ് പവാറിന്റെ എന്‍സിപിക്ക് ആകട്ടെ മത്സരിച്ച 86 സീറ്റുകളില്‍ 11 എണ്ണത്തില്‍ മാത്രമേ ഭൂരിപക്ഷം കണ്ടെത്താന്‍ സാധിച്ചുള്ളു. താക്കറേയുടെ സേനയാകട്ടെ 95 സീറ്റുകളില്‍ 20ല്‍ മാത്രമേ ലീഡ് ചെയ്യുന്നുള്ളു.,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News