മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; മലയാളി വോട്ടുകൾ നിർണായകമായിരിക്കുമോ?

maharashtra election

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാഴ്ചയോളം നീണ്ട പരസ്യപ്രചാരണത്തിന് പരിസമാപ്തി കുറിച്ചു. സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ മലയാളി വോട്ടുകൾ നിർണായകമായിരിക്കുമോ എന്ന ചോദ്യത്തിന് സമ്മിശ്ര പ്രതികരണം.

Also read: മണിപ്പൂരിൽ സംഘർഷം തുടരുന്നു; രാഷ്ട്രീയ പ്രതിസന്ധിയിലായി ബിജെപി

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുമ്പോൾ മലയാളികൾ വോട്ട് ബാങ്കാണോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയാണ് മുംബൈയിൽ വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്നവരെല്ലാം പറയുന്നത് മലയാളി വോട്ടുകൾ നിർണായകമാകും എന്നാണ്. പത്ത് ലക്ഷത്തിലധികം മലയാളികൾ നഗരത്തിലുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അധികാര കേന്ദ്രങ്ങളിൽ സ്വാധീനമാകാൻ മലയാളിക്ക് കഴിയുന്നില്ലെന്നാണ് ഇടത് സഹയാത്രികനായ ബാലകുറുപ്പ് പരാതിപ്പെടുന്നത്. സമാനമായ അഭിപ്രായമാണ് റെയിൽവേ ചീഫ് റിസർവേഷൻ ഇൻസ്പെക്ടറായി വിരമിച്ച ഇ പി വാസുവും പങ്കുവച്ചത്.

Also read: ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

മുംബൈയിൽ പതിനഞ്ച് ലക്ഷത്തോളം മലയാളികൾ ഉണ്ടെന്നാണ് അനൗദ്യോദിക കണക്കുകൾ. നാളെ മഹാരാഷ്ട്ര ജനവിധി തേടുമ്പോൾ സംസ്ഥാനത്തെ മലയാളികളുടെ വോട്ടുകൾ ഏറെ നിർണായകമായിരിക്കും. ഇത്തവണ പ്രചാരണ രംഗത്തും മലയാളികൾ സജീവമായിരുന്നു. അത് കൊണ്ട് തന്നെ കൂടുതൽ മലയാളികൾ നാളെ പോളിംഗ് ബൂത്തിലെത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News