മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട് ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍ ജനവിധി തേടും

MAHARASHTRA ELECTION

മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 99 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍ ജനവിധി തേടും. മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെ കാംതിയിലും അശോക് ചവാന്‍റെ മകള്‍ ശ്രിജയ ചവാന്‍ ഭോക്കറിലും മത്സരിക്കും. സംസ്ഥാന മന്ത്രിമാരായ ജംനെറില്‍ നിന്നുള്ള ഗിരിഷ് മഹാരാജന്‍, ബല്ലാര്‍പൂരില്‍ നിന്നുള്ള സുധിര്‍ മുന്‍ഗന്തിവാര്‍, വാന്ദ്രെ വെസ്റ്റില്‍ നിന്നുള്ള ആശിഷ് ഷെലാര്‍, മലബാര്‍ ഹില്ലില്‍ നിന്നുള്ള പ്രഭാത് ലോധ, കൊളബയില്‍ നിന്നുള്ള രാഹുല്‍ നര്‍വേക്കര്‍, സതാരയില്‍ നിന്നുള്ള ഛത്രപതി ശിവേന്ദ്ര രാജെ ഭോസ്ലെ എന്നിവരും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.

ALSO READ; കൊന്നുകൊന്ന് മതിയാകാതെ ഇസ്രയേൽ; വടക്കൻ ഗാസയിലെ ആക്രമണത്തിൽ എൺപതിലേറെ മരണം

അതേസമയം കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക വൈകുകയാണ്. മഹാവികാസ് അഘാഡിയില്‍ സഖ്യകക്ഷിയായ ഉദ്ധവ് താക്കറെ വിഭാഗവുമായുളള സീറ്റ് വിഭജന തര്‍ക്കം പരിഹരിച്ചതായി സംസ്ഥാന ചുമതലയുളള രമേശ് ചെന്നിത്തല വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News