മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും മറ്റ് മൂന്ന് സാമാജികരും സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. മന്ത്രാലയ എന്നറിയപ്പെടുന്ന മന്ദിരത്തിന്റെ മുകളില്‍ നിന്നുള്ള ആത്മഹത്യകള്‍ തടയാന്‍ 2018ല്‍ സ്ഥാപിച്ച വലയിലേക്ക് വീണതിനാല്‍ ഇവര്‍ രക്ഷപ്പെട്ടു. ധന്‍ഗര്‍ സമുദായത്തെ സംസ്ഥാന സര്‍ക്കാര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെതിരെ പ്രതിഷേധിച്ചായിരുന്നു ഇവര്‍ ചാടിയത്.
മകൻ തട്ടിപ്പുകേസിൽ അറസ്റ്റിലായി: മഹാരാഷ്ട്രയിൽ നാലംഗ കുടുംബം ജീവനൊടുക്കി
അജിത് പവാര്‍ വിഭാഗം എന്‍ സി പി അംഗമായ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാളും ബി.ജെ.പി. എം.പിയുമടക്കമുള്ളവരാണ് ചാടിയത്. വലയില്‍ വീണതിന് ശേഷം ഇവര്‍ കെട്ടിടത്തിലേക്ക് കയറിപ്പോയി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നിര്‍ണായക തീരുമാനമെടുത്ത മന്ത്രിസഭാ യോഗം നടക്കുമ്പോള്‍ ചില ഗോത്ര എം എല്‍ എമാര്‍ പ്രതിഷേധം നടത്തിയിരുന്നു. നിലവില്‍ ഒ ബി സി വിഭാഗത്തിലാണ് ധന്‍ഗര്‍. എസ് ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോളാപൂരില്‍ ഇവര്‍ പ്രതിഷേധം നടത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here