മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സഖ്യം വിജയിക്കണമെങ്കിൽ ഇടതുപക്ഷ പാർട്ടികൾക്ക് അർഹമായ സീറ്റുകൾ നൽകി കൂടെ നിർത്തണമെന്ന് അശോക് ധവാലെ

ashok dhawale cpim

മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യം അമിത ആത്മവിശ്വാസം പുലർത്തരുതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഇടതുപക്ഷ പാർട്ടികൾക്ക് അർഹമായ സീറ്റുകൾ നൽകി കൂടെ നിർത്തണമെന്നും മുതിർന്ന സിപിഐ എം നേതാവ് അശോക് ധവാലെ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇടതുപാർട്ടികൾക്ക് സാന്നിധ്യമുണ്ടെന്ന യാഥാർഥ്യം തിരിച്ചറിയണമെന്നും ധവാലെ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് 20 സീറ്റുകൾ നേടേണ്ടതിന്‍റെ പ്രാധാന്യം സിപിഐ എം നേതാവ് അശോക് ധവാലെ വ്യക്തമാക്കി.

ALSO READ; ആരാധകർക്ക് നേരെയുള്ള അക്രമങ്ങളിൽ ആശങ്ക; അവരും ടീമിന്‍റെ ഭാഗം: പ്രസ്താവനയുമായി കേരള ബ്ലാസ്റ്റേഴ്സ്

ഈ സീറ്റുകളിൽ പലതും നേരത്തെ വിജയിച്ചതാണെന്നും കിസാൻ സഭ ദേശീയ അധ്യക്ഷൻ പറഞ്ഞു. മഹാരാഷ്ട്രയിലെ ഏതാനും ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും ഇടതുപാർട്ടികൾക്ക് സാന്നിധ്യമുണ്ടെന്ന യാഥാർഥ്യം മഹാ വികാസ് അഘാഡി സഖ്യം തിരിച്ചറിയണമെന്നും സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ ധവാലെ ചൂണ്ടിക്കാട്ടി. ശക്തമായ വോട്ടർ അടിത്തറയുള്ള ജില്ലകളെ സ്വാധീനിച്ച് തന്ത്രപ്രധാനമായ മണ്ഡലങ്ങളിൽ മത്സരിച്ച് സ്വാധീനം ശക്തിപ്പെടുത്താനാണ് ഇടതുപാർട്ടികളുടെ ലക്ഷ്യം.

ALSO READ; മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്; ആരൊക്കെ എവിടൊക്കെയെന്ന് ഇന്നറിയാം, കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ദില്ലിയിൽ

1978 മുതൽ കഴിഞ്ഞ 10 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും വിജയിച്ച ദഹാനുവിലും 2014ൽ വിജയിച്ച കൽവാനിലും കൂടാതെ, സി.പി.ഐ.എം മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളിൽ, സോലാപൂർ സിറ്റി സെൻട്രൽ, നാസിക് വെസ്റ്റ്, അക്കോള തുടങ്ങിയ സീറ്റുകളും ലിസ്റ്റിൽ പ്രഥമ പരിഗണയിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ എം വി എ തീരുമാനങ്ങൾ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ 29 സീറ്റുകൾ നേടിയെങ്കിലും എൻഡിഎയ്ക്കും ഇന്ത്യാ ബ്ലോക്കിനും ഇടയിൽ കുറഞ്ഞ വോട്ട് വിഹിതം ചൂണ്ടിക്കാട്ടിയാണ് അലംഭാവത്തിനെതിരെ അശോക് ധവാലെ മുന്നറിയിപ്പ് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News