മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ആദ്യം വോട്ട് ചെയ്യാൻ എത്തിയവരിൽ ബോളിവുഡ് താരങ്ങളും

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7 മണിക്ക് പോളിങ് ആരംഭിച്ചയുടൻ തന്നെ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, രൺബീർ കപൂർ അടക്കമുള്ള നടൻമാർ വോട്ട് രേഖപ്പെടുത്താൻ അവരുടെ പോളിങ് സ്റ്റേഷനുകളിൽ എത്തി.

മലയാളി വോട്ടർമാരിൽ സമ്മതിദാനം രേഖപ്പെടുത്തിയ സ്റ്റാറ്റസ് പങ്ക് വച്ച് ഇക്കുറിയും താനെയിലെ സാമൂഹിക പ്രവർത്തകനായ ശശികുമാറും സംഘവും പതിവ് തെറ്റിക്കാതെ ആദ്യമെത്തിയവരിൽ സ്ഥാനം പിടിച്ചു.

Also read: ജാർഖണ്ഡ് പോളിങ് ബൂത്തിലേക്ക്; വേട്ടെടുപ്പ് ആരംഭിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബാരാമതിയിലെ എൻസിപി സ്ഥാനാർത്ഥിയുമായ അജിത് പവാർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 52,789 മേഖലകളിലായി 1,00,186 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ്. ഇതിൽ 42,604 നഗര പോളിങ് ബൂത്തുകളും 57,582 ഗ്രാമീണ പോളിങ് ബൂത്തുകളും ഉൾപ്പെടുന്നു. ഇതിൽ 299 പോളിങ് ബൂത്തുകൾ നിയന്ത്രിക്കുന്നത് വികലാംഗർ ആണ്.

പുതുക്കിയ വോട്ടർ പട്ടിക പ്രകാരം, മഹാരാഷ്ട്രയിൽ ഏകദേശം പത്ത് കോടിയോളം (9.7 കോടി) (97 ദശലക്ഷം) വോട്ടർമാരുണ്ട്. ഇതിൽ 4.97 കോടി പുരുഷ വോട്ടർമാരും 4.66 കോടി സ്ത്രീ വോട്ടർമാരും ഉൾപ്പെടുന്നു.ഇരുപത് ലക്ഷത്തിലധികമാണ് കന്നി വോട്ടർമാർ (18-19) . 18 മുതൽ 29 വയസ്സ് പ്രായമുള്ള രണ്ടു കോടിയോളം യുവ വോട്ടർമാരുണ്ട് (1.85 കോടി). ആകെ 4140 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രയോജന പ്പെടുത്താമെന്നത് വലിയ സൗകര്യമായി വോട്ടർമാർക്ക് അവരുടെ പോളിംഗ് ബൂത്ത്, സമീപത്തെ പാർക്കിങ് സ്ഥലം, ബൂത്തിലെ തിരക്ക്, എന്നിവയെ ക്കുറിച്ചുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുമെന്നതും പോളിങ്ങിന് ഗുണം ചെയ്യും.ഇതിനായി പ്രത്യേക QR കോഡ് സ്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

Also read:‘വിനോദ് താവ്‌ഡെ കുറ്റക്കാരനല്ല’: ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രത്യേക പോലീസ് സേനകളെ ബൂത്തുകളിൽ വിന്യസിച്ചിട്ടുണ്ട്. വോട്ട് ചെയ്യാൻ ആരും വിമുഖത കാട്ടരുതെന്നാണ് പോലീസ് കമ്മീഷണർ ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, തുടങ്ങിയവർക്കായി പ്രത്യേക പരിഗണനയും സൗകര്യങ്ങളും ഓരോ ബൂത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്.

മുംബൈ നഗരത്തിൽ ഇക്കുറി മികച്ച പോളിംഗ് ഉണ്ടാകുമെന്നാണ് കരുതുന്നത്. 2019 ൽ വെറും 50 ശതമാനം മാത്രമാണ് പോളിംഗ് നടന്നത്. അതിന് മുൻപ് 2014ൽ 51 ശതമാനവും 2009 ൽ 46 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ മുംബൈയിൽ 52 ശതമാനമായിരുന്നു പോളിംഗ്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 55 ശതമാനവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News