മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു. സമാജ് വാദി പാര്‍ട്ടി കൂടുതല്‍ സീറ്റ് ചോദിച്ചതോടെയാണ് ഇന്ത്യസഖ്യമായ മഹാവികാസ് അഗാഡിയില്‍ വിഭജന ചര്‍ച്ചകള്‍ വഴിമുട്ടിയത്.

12 സീറ്റുകള്‍ വേണമെന്നായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ ആവശ്യം. മൂന്നു സീറ്റുകള്‍ നല്‍കാമെന്ന് മുന്നണിയില്‍ ധാരണയായെങ്കിലും അഞ്ചു സീറ്റെങ്കിലും നല്‍കിയില്ലെങ്കില്‍ 25 സീറ്റുകളില്‍ ഒറ്റക്ക് മല്‍സരിക്കുമെന്ന തീരുമാനത്തിലാണ് സമാജ് വാദി പാര്‍ട്ടി.

Also Read : കുടുംബവുമൊത്ത് ഒരു യാത്രക്കായി കാർ വാങ്ങാൻ ആ​ഗ്രഹിക്കുന്നുണ്ടോ ?, വരുന്നു പുതിയ രണ്ട് എംപിവികൾ

കൂടുതല്‍ സീറ്റുവേണമെന്ന ശിവസേന ഉദ്ധവ് പക്ഷത്തിന്റെ സമ്മര്‍ദവും തലവേദനയാണ്. ഉദ്ധവ് വിഭാഗത്തിന് കൂടുതല്‍ സീറ്റു നല്‍കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ നേതൃത്വം തള്ളി.

അതിനിടെ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയും കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അംഗീകരിച്ച 23 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.

Also Read : കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവുശിക്ഷ

നേരത്തെ, ആദ്യഘട്ടത്തില്‍ 48 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ പ്രഖ്യാപിക്കപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ എണ്ണം 71 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News