മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ഈ ആറ് നേതാക്കള്‍ക്ക് നിര്‍ണായകം

maharashtra election

മഹാരാഷ്ട്ര പോളിങ് ബൂത്തിലെത്തുമ്പോള്‍ അഞ്ച് നേതാക്കള്‍ക്ക് രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ശരദ് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്‌നാഥ് ഷിന്‍ഡെ, അജിത് പവാര്‍, ഉദ്ദവ് താക്കറെ, നാനാ പട്ടോളെ എന്നീ നേതാക്കളുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്.

ശരദ് പവാര്‍

എന്‍സിപിയില്‍ നിന്ന് അനന്തരവന്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ ഭരണപക്ഷത്തേക്ക് ചേക്കേറിയതോടെ, ശരദ് പവാറിന് കരുത്ത് തെളിയിക്കണം. പരാജയപ്പെട്ടാല്‍ എന്‍സിപിയുടെ ഭാവി അനിശ്ചിതത്വത്തിലാകുകയും ചെയ്യും.

ഉദ്ദവ് താക്കറെ

രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയാണ് ഉദ്ദവ് താക്കറെയ്ക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പ്. തോറ്റാല്‍, മഹാ രാഷ്ട്രീയത്തില്‍ പ്രസക്തനല്ലാതായി മാറും. അതേസമയം ജയിച്ച് അധികാരത്തിലേക്ക് തിരിച്ചെത്തിയാല്‍, ശിവസേനയില്‍ കൂടുതല്‍ കരുത്തനായി മാറാനും താക്കറെയ്ക്ക് കഴിയും.

ദേവേന്ദ്ര ഫഡ്‌നാവിസ്

ഉപമഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടാല്‍ ഫഡ്‌നാവിസ് ബിജെപിയ്ക്കുള്ളില്‍ അപ്രസക്തനായി മാറും.

ഏക്നാഥ് ഷിന്‍ഡെ

ബിജെപി നിയന്ത്രിക്കുന്ന സര്‍ക്കാരില്‍ റബര്‍ സ്റ്റാമ്പ് മുഖ്യമന്ത്രിയെന്ന പേരുദോഷം മാറ്റണമെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ ശിവസേനയിലെ ഷിന്‍ഡേ പക്ഷത്തിന് കരുത്ത് കാട്ടേണ്ടതുണ്ട്. മറാത്താ രാഷ്ട്രീയത്തിലെ കരുത്തരായ ശിവസേനയില്‍ ആധിപത്യം ആര്‍ക്കാണെന്നത് ഈ തെരഞ്ഞെടുപ്പ് നിര്‍ണയിക്കും.

അജിത്ത് പവാര്‍

എന്‍സിപിയിലെ ഔദ്യോഗിക പക്ഷം ആരെന്ന തര്‍ക്കത്തിന് ഒരു പക്ഷേ ഈ തെരഞ്ഞെടുപ്പ് മറുപടി നല്‍കിയേക്കും. മികച്ച വിജയവും അധികാരവും നേടിയാല്‍ അജിത്ത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി പക്ഷം, മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറും. മറിച്ച് തോല്‍വിയാണ് ഫലമെങ്കില്‍, എന്‍സിപിക്കുള്ളിലും അജിത് പവാര്‍ പ്രാധാന്യമില്ലാത്ത നേതാവായി മാറും.

നാനാ പാട്ടോളെ

മഹാരാഷ്ട്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് സമ്മാനിച്ച നേതാവാണ് നാനാ പട്ടോളെ. ഒരിടവേളയില്‍ എതിര്‍പക്ഷത്തേക്ക് ചേക്കേറിയെങ്കിലും ഇന്ന് കോണ്‍ഗ്രസിന്റെ മുന്നണി പോരാളിയാണ് പട്ടോളെ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ കരുത്ത് കാട്ടാന്‍ കോണ്‍ഗ്രസിനെ പ്രാപ്തമാക്കിയത് നാനാ പട്ടോളെയുടെ നേതൃത്വമായിരുന്നു. മഹാരാഷ്ട്രയില്‍ ഒരിക്കല്‍ നഷ്ടമായ അധികാരം തിരിച്ചുപിടിക്കുന്നതിനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയാണ് പട്ടോളെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News