തെരഞ്ഞെടുപ്പ് ആവേശത്തിൽ തിളച്ച് മഹാരാഷ്ട്ര. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ ഇരു മുന്നണികളും വൻ ആവേശത്തിലാണ്. ദേശീയ നേതാക്കൾ കളം നിറഞ്ഞ ദിവസങ്ങളാണ് കടന്നു പോയത്. പരസ്പരം കൊമ്പ് കോർത്ത് മോദിയും രാഹുൽ ഗാന്ധിയും മഹാരാഷ്ട്രയിൽ പ്രചരണത്തിന് തീപിടിപ്പിച്ചു.
തെരഞ്ഞെടുപ്പ് ആവേശം ആളിക്കത്തിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിവിധ യോഗങ്ങളിലായി വിമർശനങ്ങളുമായി കത്തിക്കയറിയത്. നരേന്ദ്രമോദി ഭരണഘടന വായിക്കാത്തതിനാലാണ് ശൂന്യമായി കരുതുന്നതെന്ന് രാഹുൽഗാന്ധി പരിഹസിച്ചു . മഹാരാഷ്ട്രയിലെ നന്ദുർബാറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ; 84 ലക്ഷം രൂപയുടെ ഇൻഫോസിസ് അവാർഡ് യുവചരിത്രകാരനായ മലയാളിക്ക്
പ്രസംഗത്തിലുടനീളം രാഹുൽ ഗാന്ധി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചു. മഹാരാഷ്ട്രയിൽ അഞ്ച് ലക്ഷത്തോളം പേർക്ക് ലഭിക്കേണ്ട തൊഴിൽ നഷ്ടപ്പെട്ടുവെന്നും രാഹുൽ കുറ്റപ്പെടുത്തി. അതെ സമയം പാകിസ്താന്റെ ഭാഷയാണ് കോൺഗ്രസും സഖ്യകക്ഷികളും സംസാരിക്കുന്നതെന്ന് പറഞ്ഞായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം. കോൺഗ്രസ് വെള്ളത്തിൽ നിന്നെടുത്ത മത്സ്യത്തെ പോലെയാണെന്നും അധികാരമില്ലാതെ അവർ പിടക്കുകയാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
ALSO READ; ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാക്കി മുന്നണികള്‍
പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ കേന്ദ്ര സംസ്ഥാന നേതാക്കളുടെ വലിയ നിര തന്നെയാണ് കഴിഞ്ഞ ദിവസത്തെ വേദികളിൽ നിറഞ്ഞു നിന്നത്. ദാദറിലെ ശിവാജി പാർക്കിലും നവി മുംബൈയിലെ ഖാർഘറിലും മോദിയുടെ നേതൃത്വത്തിൽ യോഗങ്ങൾ നടന്നു. കൊട്ടിക്കലാശത്തിന് സമാനമായിരുന്നു ശിവാജി പാർക്കിലെ റാലി. മഹാനഗരത്തിൽ താക്കറെ പക്ഷം ശിവസേന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത് ബിജെപിയാണ്. മഹായുതി സഖ്യത്തിലെ വിള്ളൽ പ്രചാരണ വേദികളിലും പ്രകടമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here