മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു

maharashtra candidate died

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു. മഹാരാഷ്ട്രയിലെ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം. സ്വതന്ത്ര സ്ഥാനാർത്ഥി ബാലാസാഹേബ് ഷിൻഡെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബീഡ് നഗരത്തിലെ ഛത്രപതി ഷാഹു വിദ്യാലയത്തിലെ പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഷിൻഡെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

സംഭവത്തെ തുടർന്ന് പോളിങ് ബൂത്തിൽ ബഹളവും കുറച്ചുനേരം സംഘർഷാന്തരീക്ഷവും ഉടലെടുത്തു. ബാലാസാഹേബ് ഷിൻഡെയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീഡ് നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ALSO READ; മണിപ്പൂർ കലാപം, ഇൻ്റർനെറ്റ് നിരോധനം 3 ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവ്

1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, തെരഞ്ഞെടുപ്പിനിടെ ഒരു സ്ഥാനാർത്ഥി മരണപ്പെട്ടാൽ, സെക്ഷൻ 52 പ്രകാരം ബന്ധപ്പെട്ട സീറ്റിൽ വോട്ടുചെയ്യുന്നത് മാറ്റിവയ്ക്കാം.

അതേ സമയം മഹാരാഷ്ട്രയിൽ പോളിംഗ് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. ആദ്യ മണിക്കൂറിൽ ആവേശത്തിന് ശേഷം മന്ദഗതിയിലായ മഹാരാഷ്ട്രയിൽ ഉച്ചകഴിഞ്ഞ് 3 മണി വരെ 45.53% പോളിംഗ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News