മഹാരാഷ്ട്രയിലെ വാശിയേറിയ തിരഞ്ഞെടുപ്പ് മത്സരത്തിനൊടുവില്‍ ഫലം പ്രഖ്യാപിക്കാനിരിക്കെ നിരവധി വെല്ലുവിളികളാണ് മുന്നണികളെ കാത്തിരിക്കുന്നത്. ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമോ അതോ വലിയ ഗ്രൂപ്പിനെയാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. നവംബര്‍ 27ന് രാഷ്ട്രപതി ഭരണം ഉണ്ടാകുമോ എന്ന ചര്‍ച്ചകളും സജീവമാണ്.
മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി 26ന് അവസാനിക്കും. ഈ സമയപരിധിയില്‍ പാര്‍ട്ടിയോ മുന്നണിയോ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ഇരുമുന്നണികളും അവകാശവാദങ്ങളുമായി രംഗത്തുണ്ട്.
Read Also: ‘മഹാവികാസ് അഘാഡി ഭൂരിപക്ഷത്തോടെ സർക്കാർ രൂപികരിക്കും’: അവകാശവാദവുമായി സഞ്ജയ് റാവത്ത്
സംസ്ഥാനത്തെ അധികാരത്തര്‍ക്കത്തില്‍ പതിവുപോലെ ഗവര്‍ണറുടെ റോളിന് പ്രാധാന്യമുണ്ടാകും. ഫലത്തിന് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയെയോ ഏറ്റവും വലിയ സഖ്യത്തെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമോ? അഥവാ നവംബര്‍ 26ന് മുമ്പ് ആര്‍ക്കും ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഉണ്ടാകുമോ? നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
സംസ്ഥാനത്ത് ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടിയെയാണ് ആദ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുക. ഒരു പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഭൂരിപക്ഷം ലഭിക്കുന്ന ഗ്രൂപ്പിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും. എന്നാല്‍ ഇതിന് മുമ്പ് തങ്ങളുടെ പക്കലുള്ള എംഎല്‍എമാരുടെ ലിസ്റ്റ് ആവശ്യപ്പെടും. അടുത്ത എട്ട് ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുന്നതോടെ സര്‍ക്കാര്‍ രൂപീകരണം ഇരു മുന്നണികള്‍ക്കും വലിയ കടമ്പയാകും.
സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം വരുമോ?
ശനിയാഴ്ച നിയമസഭാ ഫലം പ്രഖ്യാപിക്കും. നവംബര്‍ 26 വരെയാണ് നിയമസഭയുടെ കാലാവധി. ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസമാണ് അവശേഷിക്കുന്നത്. മൂന്ന് ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയെയോ അതിന്റെ നേതാവിനെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് വിളിക്കാം. ഇതോടെ കുതിരക്കച്ചവട സാധ്യതകളും തള്ളിക്കളയാനാകില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here