മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ മൂന്ന് പാർട്ടികളും 85 സീറ്റുകളിൽ വീതം മത്സരിക്കാൻ പുതിയ തീരുമാനം. ശരദ് പവാറിന്‍റെ നേതൃത്വത്തിൽ നടന്ന അവസാന യോഗത്തിലാണ് പുതിയ സീറ്റ് വിഭജന ഫോർമുലയിൽ ധാരണയായത്. 18 സീറ്റുകളിൽ സിപിഐഎം, സിപിഐ, സമാജ്‌വാദി അടക്കമുള്ള പാർട്ടികളെ ഉൾപ്പെടുത്തിയാകും അന്തിമ പട്ടികയെന്നും എം വി എ നേതാക്കൾ സംയുക്തമായി നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. മൊത്തം 270 സീറ്റുകളിൽ ധാരണയായെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു.
ALSO READ; മഹാരാഷ്ട്ര ബിജെപിയിൽ ചോർച്ച തുടരുന്നു; മുൻ മന്ത്രി ലക്ഷ്മൺ ധോബ്ലെയും പാർട്ടി വിട്ടു
ഘടക കക്ഷികളുമായി ചർച്ച ചെയ്ത് അന്തിമ പട്ടിക ഉടനെ പ്രഖ്യാപിക്കുമെന്നും, മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കുമെന്നും നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ബിജെപിയിലെ പ്രധാന നേതാക്കൾ പാർട്ടി വിട്ട് ശരദ് പവറിനോടൊപ്പം ചേർന്നത് മഹാ വികാസ് അഘാഡി സഖ്യത്തെ ആവേശത്തിലാക്കിയിരിക്കയാണ്. കോൺഗ്രസ് നേതാവ് നാനാ പടോലെ, ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റൗത്, എൻ സി പി ശരദ് പവാർ പക്ഷം നേതാക്കളായ ജയന്ത് പാട്ടീൽ, അനിൽ ദേശ്‌മുഖ് തുടങ്ങിയവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here