മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ മഹായുതിയും മഹാവികാസ് അഘാഡിയും

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ മഹായുതിയും മഹാവികാസ് അഘാഡിയും. പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പ്രശ്ന പരിഹാരത്തിനായി ഇരുമുന്നണികളും തിരക്കിട്ട ചർച്ചകളിലാണ്.

മഹായുതിക്കുള്ളിലെ തർക്കം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ്ഷിന്ദേ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നവിസ്, അജിത്പവാർ എന്നിവരുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഷിന്ദേ വിഭാഗം ശിവസേന 45 സീറ്റുകളിലേക്കും അജിത്പവാർ പക്ഷം 38 സീറ്റുകളിലേക്കും ബി.ജെ.പി 99 സീറ്റുകളിലേക്കുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതി ഒക്ടോബർ 29 ആണ്.

Also read:കോൺഗ്രസ് ചത്ത കുതിര, വിഡി സതീശനാണ് ആ പാർട്ടിയെ നശിപ്പിക്കുന്നത്; വെള്ളാപ്പള്ളി നടേശൻ

മഹാവികാസ് അഘാഡിയിലും സീറ്റ് വിഭജനം പൂർണമായിട്ടില്ല. ശിവസേന 65 സീറ്റുകളിലക്കും ശരദ് പവാർ പക്ഷം 45 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. വർളി മണ്ഡലത്തിൽ ശിവസേന താക്കറെ പക്ഷം നേതാവും മുൻമന്ത്രിയുമായ ആദിത്യ താക്കറെക്കെതിരേ ഷിന്ദേവിഭാഗം മുൻ കേന്ദ്ര സഹമന്ത്രി മിലിന്ദ് ദേവ്‌റയെയാണ് രംഗത്തിറക്കിയത്.

85 സീറ്റുകളിൽ വീതം മത്സരിക്കാൻ ബുധനാഴ്ച മുന്നണിയോഗം ധാരണയിലെത്തിയിരുന്നു. ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്ക് സീറ്റുകൾ പങ്കുവെക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് മുന്നണിക്ക് പരിഹരിക്കേണ്ടത്. 12 സീറ്റുകൾ ആവശ്യപ്പെട്ട് ഇടത്പക്ഷത്തിന് രണ്ടു സീറ്റുകൾ മാത്രമാണ് നൽകിയിട്ടുള്ളത്. ബാക്കി സീറ്റുകളിൽ ചർച്ച സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News