വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയുടെ പുതിയ രാഷ്ട്രീയ മുഖം

maharashtra election

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മഹാരാഷ്ട്രയില്‍ ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ ഇത്രയും വീറും വാശിയും പ്രകടമായി കാണാനായത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മുംബൈ അധ്യക്ഷന്‍ ആശിഷ് ഷേലാര്‍, നിയമസഭ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കാര്‍ എന്നിവരാണ് ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ഥികള്‍

മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, രാജ്യസഭാംഗം മിലിന്ദ് ദേവ്റ എന്നിവരാണ് ഷിന്‍ഡെ വിഭാഗത്തിലെ പ്രധാന മുഖങ്ങള്‍. ഉപമുഖ്യമന്ത്രി അജിത് പവാര്‍, മന്ത്രി ഛഗന്‍ ഭുജ്ബാല്‍, മുന്‍ മന്ത്രി നവാബ് മാലിക് എന്നിവരാണ് എന്‍ സി പി അജിത് പവാര്‍ പക്ഷത്തെ പ്രധാനികള്‍.

കോണ്‍ഗ്രസില്‍ എം പി സി സി അധ്യക്ഷന്‍ നാനാ പട്ടോളെ , മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, പ്രതിപക്ഷ നേതാവ് വിജയ് വാഡേറ്റിവര്‍ എന്നവരും മത്സര രംഗത്തുണ്ട്. എന്‍ സി പി ശരദ് പവാര്‍ പക്ഷത്ത് നിന്ന് ജയന്ത് പാട്ടീല്‍, മുന്‍ മന്ത്രി ജിതേന്ദ്ര ആവാഡ്. ശിവ സേന ഉദ്ധവ് പക്ഷത്ത് മുന്‍ മന്ത്രി ആദിത്യ താക്കറെ കൂടാതെ എം എന്‍ എസില്‍ രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെ, എം എല്‍ എ രാജു പാട്ടീല്‍ എന്നിവരും മത്സര രംഗം കൊഴുപ്പിക്കും.

Also Read : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് ആരംഭിച്ചു

സി പി ഐ എം സ്ഥാനാര്‍ഥികളായി എം എല്‍ എ വിനോദ് നിക്കോളെ , ജെ പി ഗാവിത്, സരസയ്യ ആദം എന്നിവരും മത്സര രംഗത്തെ പ്രമുഖരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി,

പ്രിയങ്ക ഗാന്ധി വദ്ര തുടങ്ങിയ നേതാക്കള്‍ മഹാരാഷ്ട്രയിലുടനീളമുള്ള റാലികളെ അഭിസംബോധന ചെയ്തു. സംസ്ഥാന നേതാക്കളായ ശരദ് പവാര്‍, ഉദ്ധവ് താക്കറെ, നാനാ പാട്ടോളെ, മഹായുതിയില്‍ നിന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ കൂടാതെ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ തുടങ്ങി പ്രചാരണ രംഗത്തെ ആവേശത്തിലാക്കിയവര്‍ നിരവധി നേതാക്കളാണ്

വികനസങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും നിരവധി സൗജന്യങ്ങള്‍ പ്രഖ്യാപിച്ചുമാണ് ഭരണപക്ഷം പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ വികസനങ്ങളിലെ അഴിമതി ചൂണ്ടിക്കാട്ടിയും, തൊഴിലില്ലായ്മ, കര്‍ഷക ദുരിതങ്ങള്‍, പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ വലയുന്ന ആദിവാസി മേഖലകള്‍ , മറാഠ സംവരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുമായിരുന്നു പ്രതിപക്ഷ റാലികള്‍.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യത്തിന് കരയിച്ചത് ഉള്ളിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും അജിത് പവാറും ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു.

എന്നാല്‍ കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സൗജന്യ പ്രഖ്യാപങ്ങളുടെ പെരുമഴയായിരുന്നു. മഹായുതിയും മഹാവികാസ് അഘാഡിയും ഇക്കാര്യത്തില്‍ മത്സരമായിരുന്നു. കൂടാതെ ധാരാവി പുനര്‍ വികസനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News