മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്, നാസികിലെ തെരുവുകളിൽ ആയിരങ്ങളെ അണി നിരത്തി സിപിഐഎമ്മിൻ്റെ ശക്തിപ്രകടനം; സ്ഥാനാർഥി ജെ പി ഗാവിത്‌ പത്രിക സമർപ്പിച്ചു

CPIM

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥി നാസിക് ജില്ലയിലെ കൽവാനിൽ പത്രിക നൽകി. സിപിഐ എം സ്ഥാനാർഥി ജെ പി ഗാവിത്‌ ആണ് പത്രിക നൽകിയത്. ആയിരങ്ങൾ അണിനിരന്ന ശക്തിപ്രകടനത്തിനും പൊതുയോഗത്തിനും ശേഷമായിരുന്നു ഗാവിതിൻ്റെ പത്രികാ സമര്‍പ്പണം.സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെ അടക്കം നിരവധി നേതാക്കൾ അനുഗമിച്ചു. ഏഴു തവണ സിപിഐഎം ജയിച്ച എസ്‌ടി സംവരണ മണ്ഡലമാണ്‌ കൽവാൻ. ആദിവാസികൾക്കും കർഷകർക്കുമായി നിരവധി പോരാട്ട സമരങ്ങൾ നയിച്ച നേതാവാണ് ഗാവിത്‌.

ALSO READ: പഞ്ചാബിൽ ഹെറോയിനുമായി മുൻ കോൺഗ്രസ് എംഎൽഎയും നിലവിൽ ബിജെപി നേതാവുമായ യുവതി പിടിയിൽ

നിലവിൽ മഹാവികാസ്‌ അഘാഡി സിപിഐ എമ്മിന്‌ രണ്ടു സീറ്റാണ്‌ വാഗ്‌ദാനം ചെയ്തിരിക്കുന്നത്. പാൽഘർ ജില്ലയിലെ ദഹാനുവിൽ സിപിഐ എമ്മിന്റെ സിറ്റിങ്‌ എംഎൽഎ വിനോദ്‌ നിക്കോളെ 28ന്‌ പത്രിക നൽകും. മഹാ വികാസ് അഘാഡി സഖ്യത്തിൽ 12 സീറ്റ്‌ ആവശ്യപ്പെട്ടതിൽ അകോള, നാസിക്‌ വെസ്റ്റ്‌ അടക്കമുള്ള ആറു സീറ്റുകളാണ്‌ മുൻഗണന പട്ടികയിലുള്ളത്. കൂടുതൽ സീറ്റിനായുള്ള ചർച്ച തുടരുകയാണ്. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുമ്പോഴും കർഷകർ വിളവിന് വിലയില്ലാതെ കഷ്ടപ്പെടുകയാണെന്നും ഇതിനെതിരെ നിരവധി പോരാട്ട സമരങ്ങളാണ് നയിച്ചിട്ടുള്ളതെന്നും ഡോ ഡി.എൽ. കരാഡ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News