മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: മടി പിടിച്ച് ജനം; മുംബൈയിൽ പോളിംഗ് 27.73% മാത്രം

election

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ടിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ ആവേശം കെട്ടടങ്ങിയതോടെ വോട്ടിങ് ശതമാനത്തിൽ ഗണ്യമായ വീഴ്ചയുണ്ടായി. ഉച്ചക്ക് ഒരു മണി വരെയുള്ള കണക്കിൽ സംസ്ഥാനത്ത് 32.18 % പോളിംഗ് രേഖപ്പെടുത്തിയപ്പോൾ മുംബൈയിൽ 27.73 ശതമാനമായി കുറഞ്ഞു.

സംസ്ഥാനത്തിലെ ഏറ്റവും പ്രമുഖ നഗരവും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവുമായ മുംബൈ, സംസ്ഥാന ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ വോട്ടിംഗ് ശതമാനത്തിൽ പിന്നിലാണ്.

ALSO READ; ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് മന്ദഗതിയിൽ

ഉച്ചയ്ക്ക് ഒരുമണിക്ക് മുംബൈ നഗരത്തിൽ 27.73 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ സബർബൻ മുംബൈയിൽ 30.43 ശതമാനമാണ് പോളിംഗ് നടന്നത്. 50.89 ശതമാനം പോളിങ് രേഖപ്പെടുത്തിയ മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലാണ് ഇതുവരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്.

മുംബൈ നഗരത്തിൽ രാവിലെ 11 മണി ആയപ്പോഴേക്കും 15.78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. മുംബൈ സബർബൻ ജില്ലയിൽ 17.99 ശതമാനവും പോളിങ് രേഖപ്പെടുത്തി. നഗരത്തിലെ കൊളാബ നിയമസഭാ മണ്ഡലത്തിൽ 13.03 ശതമാനവും മാഹിമിൽ 19.66 ശതമാനവും വർളിയിൽ 14.59 ശതമാനവും പോളിങ് രേഖപ്പെടുത്തി. മുംബൈ സബർബനിൽ ഭാണ്ഡൂപ്പ് 23.42 ശതമാനം വോട്ട് നേടി.

ALSO READ; ഇഫ്ലു ഈസ് റെഡ്; ഹൈദരാബാദ് ഇം​ഗ്ലീഷ് ആൻഡ് ഫോറിൻ ലാം​ഗ്വേജ് സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ താനെയിലെ കോപ്രി-പച്ച്പഖാഡി മണ്ഡലത്തിൽ 18.22 ശതമാനമാണ് പോളിങ്. ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് മത്സരിക്കുന്ന നാഗ്പൂർ സൗത്ത്-വെസ്റ്റ് മണ്ഡലത്തിൽ രാവിലെ 11 മണി വരെ 19.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ തൻ്റെ അനന്തരവൻ യുഗേന്ദ്ര പവാറിനെതിരെ പോരാടുന്ന പൂനെ ജില്ലയിലെ ബാരാമതിയിൽ 18.81 ശതമാനമാണ് പോളിങ് ശതമാനം. 2019 ൽ മഹാരാഷ്ട്രയിൽ 61.4% പോളിങ് രേഖപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News