കേന്ദ്രം സവാള കയറ്റുമതി നിരോധനം പിൻവലിച്ചെങ്കിലും 40 ശതമാനം നികുതി ചുമത്തി; ദുരിതമൊഴിയാതെ മഹാരാഷ്ട്രയിലെ കർഷകർ

തെരഞ്ഞെടുപ്പിൽ കർഷക രോഷം ഭയന്നാണ് സവാള കയറ്റുമതി നിരോധനം പിൻവലിച്ചത്. എന്നാൽ നടപടി മൂലം സവാള വില കൂടിയാൽ ജനരോഷത്തിന് ഇടയാക്കുമെന്ന കാരണത്താൽ കേന്ദ്ര സർക്കാർ കയറ്റുമതി നികുതിയും ഏർപ്പെടുത്തി. കയറ്റുമതി ചെയ്യുന്ന ഉള്ളിയുടെ ഏറ്റവും കുറഞ്ഞ വില ടണ്ണിന് 550 ഡോളർ ആയിരിക്കണമെന്ന് നിശ്ചയിച്ച സർക്കാർ 40 ശതമാനം നികുതി കൂടി ഉൾപ്പെടുത്തിയതോടെ വില ടണ്ണിന് 770 ഡോളർ ആയി.

Also Read; അതിരപ്പള്ളിയിലെ കാട്ടുപോത്ത് ചത്തു; മുതുകിൽ വെടിയേറ്റതായി സൂചന

അതെ സമയം പാകിസ്താൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 350 ഡോളറിന് സവാള കിട്ടുമ്പോൾ ഇന്ത്യയിൽ നിന്ന്‌ ഇരട്ടി വിലയ്ക്ക് ആരു വാങ്ങുമെന്നാണ് കർഷകർ ചോദിക്കുന്നത്. ഇതോടെ ആഭ്യന്തര വിപണിയിൽ സവാള വില കുത്തനെ ഇടിഞ്ഞു. പോയ വർഷം സവാളയ്ക്ക് ക്വിന്റലിന് 4000 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇന്ന് 1200 രൂപ വരെയായി കുറഞ്ഞത്. പ്രശ്നം പരിഹരിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നൽകിയിരുന്നെങ്കിലും വാഗ്ദാനത്തിൽ ഒതുങ്ങുകയായിരുന്നു.

Also Read; ദില്ലി വിമാനത്താവളത്തിൽ സ്വർണം കടത്തി; ശശി തരൂരിന്റെ പിഎ ഉള്‍പ്പടെ 2 പേര്‍ കസ്റ്റംസ് കസ്റ്റഡിയില്‍

നേരത്തേ കയറ്റുമതി നിരോധനത്തെത്തുടർന്നും ഇപ്പോൾ കയറ്റുമതി നികുതി കാരണവും ഉള്ളി വില കൂടുന്നില്ല. കുറഞ്ഞ വിലയ്ക്ക് വിൽക്കുകയല്ലാതെ നിവൃത്തിയില്ലെന്നാണ് കർഷകർ പറയുന്നത്. രണ്ടാഴ്ചയിൽ കൂടുതൽ സൂക്ഷിച്ച് വെക്കാൻ കഴിയാത്ത അവസ്ഥയിൽ വില കൂടും വരെ കാത്തിരിക്കാനാകില്ല. ഇതോടെ കിട്ടിയ വിലക്ക് വിറ്റ് നഷ്ടം കുറയ്ക്കാനുള്ള തത്രപ്പാടിലാണ് മഹാരാഷ്ട്രയിലെ കർഷകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News