മഹാരാഷ്ട്ര സർക്കാർ 8 ലക്ഷം കോടി രൂപ കടത്തിൽ; സർക്കാർ സൗജന്യങ്ങൾ തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരുത്താൻ: സഞ്ജയ് റാവുത്

കടക്കെണിയിലും വാരിക്കോരിയുള്ള സൗജന്യങ്ങൾ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറയ്ക്കാനാണെന്ന് സഞ്ജയ് റാവുത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തൊഴിൽ പരിശീലന ധനസഹായ പദ്ധതിക്ക് പിന്നാലെയാണ് റാവുത്തിന്റെ പ്രതികരണം. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളെ കൈയിലെടുക്കാൻ തൊഴിൽ പരിശീലന ധന സഹായ പദ്ധതിക്കായി 5,500 കോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രഖ്യാപിച്ചിരുന്നു.

Also Read: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിസിയോതെറാപ്പിസ്റ്റിനെതിരെ കേസെടുത്ത് പൊലീസ്

തൊഴിൽ പരിശീലന കാലയളവിൽ ബിരുദമുള്ളവർക്ക് 10000 രൂപയും ഡിപ്ലോമയുള്ളവർക്ക് 8000 രൂപയും പന്ത്രണ്ടാം ക്ലാസ് പാസ്സായ ഉദ്യോഗാർത്ഥികൾക്ക് 6000 രൂപയും നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മൂന്ന് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടത്തിയ പ്രഖ്യാപനങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന നിരവധി വിമർശനങ്ങൾ പിന്നാലെ ഉയർന്നിരുന്നു. മഹാരാഷ്ട്ര 8 ലക്ഷം കോടി രൂപയുടെ കടത്തിലായിരുന്നിട്ടും സർക്കാർ വലിയ തോതിൽ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ലോക് സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മൂലമാണെന്ന് ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവുത് കുറ്റപ്പെടുത്തി.

Also Read: പെരും മഴ വരുന്നു… സംസ്ഥാനത്ത് ജാഗ്രതാ നിർദേശം; കേരളതീരത്ത് ന്യൂനമർദ്ദ പാത്തി രൂപം കൊണ്ടു

രണ്ടര ലക്ഷത്തിൽ കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ 21 മുതൽ 65 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 219ലെ 23 സീറ്റുകളിൽ നിന്ന് ബിജെപി 9 എണ്ണമായി ചുരുങ്ങിയിരുന്നു. മഹായുതി സഖ്യ കക്ഷിയായിരുന്ന അജിത് പവാർ പക്ഷം എൻ സി പിക്കും കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News